കൊച്ചി: കൊച്ചിയില്‍നിന്നും ദിവസവും ബാങ്കോക്കിലേക്കുള്ള ആദ്യ ഡയറക്ട് വിമാനസര്‍വീസുമായി തായ് എയര്‍ ഏഷ്യ. സര്‍വീസിന് ഒരു വശത്തേക്ക് 2999 രൂപ മുതലുള്ള ഓഫറുകളാണ് അവതരിപ്പിക്കുന്നത്. പുതിയ വിമാനങ്ങളുടെ അവതരണത്തോടനുബന്ധിച്ചാണ് 2999 രൂപയുടെ പ്രമോഷണല്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 17 മുതല്‍ 22 വരെയുള്ള വിമാനസര്‍വീസിന് മാര്‍ച്ച് 27 വരെ എയര്‍ ഏഷ്യാ വെബ്സൈറ്റ് വഴി ബുക്കുചെയ്യാം.
ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും കൊച്ചിയില്‍നിന്ന് ബാങ്കോക്കിലേക്കും പുറത്തേക്കും വ്യോമഗതാഗതം സജ്ജമാക്കുന്നതില്‍ തങ്ങള്‍ വളരെ ശ്രദ്ധിക്കുന്നുണ്ടെന്നും തായ് എയര്‍ ഏഷ്യാ സിഇഒ കെ. പൊന്‍ ബിജ്ലെവെല്‍ഡ് പറഞ്ഞു. കൊച്ചിയില്‍നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുള്ള ആദ്യ ഫ്ളൈറ്റ് നാലുമണിക്കൂര്‍ കൊണ്ട് ബാങ്കോക്കിലെത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നതിലും സന്തോഷമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: