കൊച്ചി: രാജ്യത്തെ ബുദ്ധിമാന്മാരായ യുവ തലമുറയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അമൃത യൂണിവേഴ്സിറ്റി ലോര്‍ഡ് ഓഫ് ദ കോഡ് എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എട്ടു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിംഗ് മാരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
പ്രായഭേദമില്ലാതെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന ഈ പ്രോഗ്രാമില്‍ വിജയികളാകുന്നവര്‍ക്ക് ഡിസംബറില്‍ നടക്കുന്ന ദേശീയതല പ്രോഗ്രാമിംഗ് മത്സരമായ ബാറ്റില്‍ ഓഫ് വിസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ഓരോ മാസത്തേയും അവസാനത്തെ 4 ദിവസം കോഡ്ഷെഫ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് മത്സരങ്ങള്‍ നടത്തുക.
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ പുതിയ വിദ്യാര്‍ത്ഥികള്‍ക്കും ടീ ഷര്‍ട്ടുകള്‍ സമ്മാനിക്കും. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് പ്രശസ്ത കോഡറും അല്ഗരിതമിസ്റ്റുമായിരുന്ന ഹര്‍ഷ സൂര്യനാരായണന്റെ പേരിലുള്ള സമ്മാനവും നല്‍കുന്നതാണ്.
ലോര്‍ഡ് ഓഫ് കോഡ് പോലുള്ള മത്സരങ്ങള്‍ ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ ലോകത്തിനുമുന്നില്‍ തുറന്നു കാണിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്ന് എസിഎം ഐസിപിസി ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ആനന്ദ് ഷേണായ് പറഞ്ഞു.
ഭാരതത്തിലെ പ്രമുഖ പ്രോഗ്രാമേഴ്സിനെ ഉള്‍പ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെന്റല്‍ ഷാര്‍പ്പ്നെസ്, പ്രോഗ്രാം സോള്വിങിലും കഴിവ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. അതിലുപരി യഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങള്‍ മനസിലാക്കാനും പങ്കെടുക്കുന്നവരുടെ സ്വര്ഗാത്മകത ഉയര്‍ത്തുകയുമാണ് പരിപാരിയുടെ മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മാസവും രജിസ്ട്രേഷന് നടത്താന്‍ വേേു://മാൃശമേ.ലറൗ/ഹീര
പ്രതികരിക്കാൻ ഇവിടെ എഴുതുക: