തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ പോര്‍ട്ടലായ ക്ലിയര്‍ട്രിപ്പിന്റെ സഹായത്തോടെ യാത്രകള്‍ ബുക്ക് ചെയ്തതില്‍ തിരുവനന്തപുരം മുന്നില്‍. ക്ലിയര്‍ട്രിപ്പിന്റെ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ ഹോട്ടല്‍ ബുക്കിംഗുകള്‍ നടത്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 240 ശതമാനം വളര്‍ച്ചയാണ് തിരുവനന്തപുരം രേഖപ്പെടുത്തിയതെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സുബ്രഹ്മണ്യ ശര്‍മ്മ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ളതും ലളിതമായതും ആകര്‍ഷകവുമായ ക്ലിയര്‍ട്രിപ്പ് ട്രാവല്‍ പോര്‍ട്ടലില്‍ ഹോട്ടല്‍, റെയില്‍വേ, വിമാനയാത്ര ബുക്കിംഗുകള്‍ സാധ്യമാണ്. നഗരത്തില്‍ മൊത്തത്തിലുള്ള മൊബൈല്‍ മുഖേനയുള്ള യാത്രാ ബുക്കിംഗുകള്‍ കണക്കിലെടുക്കുമ്പോള്‍ 175 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: