കല്‍പ്പറ്റ : സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ സ്കോളര്‍ഷിപ്പോടെ എംഎയോടൊപ്പം സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയുടെ എംഎ(പോളിറ്റിക്സ്, ഹിസ്റ്ററി, മലയാളം, ഇക്കണോമിക്സ്)പഠനത്തോടൊപ്പം യു പിഎസ്സി സിലബസ് പ്രകാരമുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും നല്‍കും. കേന്ദ്രമാനവശേഷി വികസന മന്ത്രാലയം, യുവജനകായികവകുപ്പ്, കേന്ദ്ര നൈപുണ്യവികസനമന്ത്രാലയം എന്നിവയുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യക്തിത്വവികസനം, ജീവിതനിപുണത എന്നിവയില്‍ പരിശീലനം നല്കി ഏതു മത്സരപരീക്ഷയും അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കും. സഭാകമ്പംമാറ്റാനും അഭിമുഖങ്ങള്‍ നേരിടാനുള്ള മോക്ക് ഇന്റര്‍വ്യൂവും മോഡല്‍ ടെസ്റ്റുംനടത്തും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ബാച്ചുകളിലായി താമസം, ഭക്ഷണം, ലൈബ്രറി, ഇന്റോര്‍ ഗെയിം തുടങ്ങിയ സൗകര്യത്തോടെ റസിഡന്‍ഷ്യല്‍, നോണ്റെസിഡന്ഷ്യല് ബാച്ചുകള്‍ ഉണ്ട്. താല്പര്യമുള്ളവര് യുവവികാസ്കേന്ദ്ര സെന്റര്‍ ഫോര്യുത്ത് ഡവലപ്മെന്റ് ആന്‍ഡ് ട്രയിനിങ്ങ്, ടെക്നോ പാര്‍ക്ക്, കഴക്കൂട്ടം, തിരുവനന്തപുരം-695585 വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണം. അപേക്ഷകര്‍ മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കണം. പ്രവേശന പരീക്ഷയിലൂടെ 100പേരെ തിരഞ്ഞെടുക്കും. ഫോണ്‍ 9847407128.
പ്രതികരിക്കാൻ ഇവിടെ എഴുതുക: