കല്‍പ്പറ്റ : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അയല്‍കൂട്ടങ്ങളിലൂടെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പൊതുകിണര്‍, കുളം, ജലസ്രോതസ്സുകള്‍, തോടുകള്‍, ടാപ്പുകള്‍ സംരക്ഷിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. ഒരു വാര്‍ഡില്‍ ഒരെണ്ണമെങ്കിലും പരിപാടിയുടെ ഭാഗമായി സംരക്ഷിക്കും.
സജലം കാമ്പയിന്റെ ഭാഗമായി ബോധവല്കരണം, ജല സംരക്ഷണ സന്ദേശ പ്രചാരണം, അയല്‍കൂട്ട യോഗത്തില്‍ പ്രത്യേക ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രതിജ്ഞ, ലഘുലേഖ വിതരണം, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം പക്ഷിമൃഗാദികള്‍ക്കും, വൃക്ഷലതാദികള്‍ക്കും വെള്ളം ഉറപ്പാക്കാനാവശ്യമായ നടപടികളും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.
സജലം പരിപാടിയുടെ ഭാഗമായി സി.ഡി.എസ് ചെയര്പേഴ്സണ്മാര്, ഉപസമിതി കണ്‍വീനര്‍മാര്‍, എസ്.ടി ആനിമേറ്റര്‍മാര്‍, എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
സിഡിഎസ് (പഞ്ചായത്ത്, മുനിസിപ്പല്‍ തലം), എ.ഡി.എസ് (വാര്‍ഡ് തലം), എന്‍.എച്ച്.ജി (അയല്‍കൂട്ട തലം) പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. ബാലസഭ കുട്ടികളുടെ കൂട്ടായ്മ രൂപീകരിച്ച് സന്ദേശ പ്രചാരണം നടത്തും.
ഓരോ സി.ഡി.എസില്‍ നിന്ന് അഞ്ച് കുടുംബശ്രീ അംഗങ്ങളെയും, അഞ്ച് ബാലസഭ അംഗങ്ങളെയും തെരഞ്ഞെടുത്ത് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. ഇവര്‍ സി.ഡി.എസ്, എ.ഡി.എസ് അയല്‍കൂട്ട തലത്തില്‍ തുടര്‍ പരിശീലനവും പരിപാടികളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: