ബത്തേരി : ജില്ലാസംസ്കൃത അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സംസ്കൃത അധ്യാപക സംഗമവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ.സഹദേവന് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയും സംസ്ഥാന കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന പി. ശിവാനന്ദന്‍നായര്‍, പി.ജെ. ചിന്നമ്മ, എന്‍. പ്രഹ്ളാദന് എന്നിവരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൊന്നാടയണിയിച്ച് ഉപഹാരം നല്കി.
ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ കെ.ജെ. മോളി, കെ. ഇന്ദിര, വി.കെ. സന്തോഷ്കുമാര്‍, കെ.വനജ, എം. രാജേന്ദ്രന്, പി. ഷിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: