തിരുവല്ല: മഹാലക്ഷ്മി സില്‍ക്സ് ഗ്രൂപ്പിന്റെ മൂന്നാമത്തെയും തിരുവല്ലയിലെ രണ്ടാമത്തെയും ഫാഷന്‍ ഷോറൂമായ മഹാലക്ഷ്മി സില്‍ക്സ് ദി ക്ലാസിക്സ് തിരുവല്ലയിലെ മുത്തൂരില്‍ ആരംഭിക്കുന്നു. 85,000 സ്ക്വയര്‍ ഫീറ്റ് വിശാലതയില്‍ ഭാരതത്തിലെ ഏറ്റവും വലിയ ഫാഷന്‍ ബൂട്ടീക്കാണ് ദി ക്ലാസിക്സ്. 17ന് ഉച്ചക്ക് 12ന് ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടി ഉദ്ഘാടനം ചെയ്യും. നടി കനിഹയും തിരുവല്ലയിലെ ജനപ്രതിനിധികളും സാമുദായിക, സാംസ്കാരിക, സാമൂഹ്യ, നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
അഞ്ച് വര്‍ഷം മുന്‍പാണ് തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സ് ആരംഭിച്ചത്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹാലക്ഷ്മി സില്‍ക്സിന്റെ തിരുവല്ലയിലെ രണ്ടാമത്തെ സംരംഭമാണ് ഇത്.
ആധുനിക ഫാഷന്‍ കണ്‍സെപ്റ്റുകളെ പരിചയപ്പെടുത്തി, ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് ഡിസൈന്‍ ചെയ്തെടുക്കുന്ന സംസ്ക്കാരത്തിന് വഴിയൊരുക്കുകയാണ് ദി ക്ലാസിക്സിലൂടെ മഹാലക്ഷ്മി സില്‍ക്സ് ഗ്രൂപ്പ് ചെയ്യുന്നത്.
ഭാരതത്തിലെ ഏറ്റവും വലിയ ഫാബ്രിക്സ് ഹോള്‍സെയില്‍ ആന്റ് റീട്ടെയില്‍ വിഭാഗവും മഹാലക്ഷ്മി സില്‍ക്സ് ദി ക്ലാസിക്സില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തില്‍ ആദ്യമായി എന്‍ആര്‍ഐ സെലക്ഷന് പ്രത്യേകവിഭാഗവും മഹാലക്ഷ്മി സില്‍ക്സ് ദി ക്ലാസിക്സില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം ഇന്ത്യന്‍ നെയ്ത്ത് ഗ്രാമങ്ങളില്‍ സവിശേഷമായി നെയ്തെടുത്ത അപൂര്‍വ്വങ്ങളായ ഡിസൈനര്‍ സാരികളും ദി ക്ലാസിക്സിന്റെ പ്രത്യേകതയാണെന്ന് മഹാലക്ഷ്മി സില്‍ക്സ് ഗ്രൂപ്പ് എംഡി ടി.കെ. വിനോദ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: