മുംബൈ : പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയെ തുടര്‍ന്ന് റുപെ കാര്‍ഡിന്റെ മാര്‍ക്കറ്റ് ഷെയറില്‍ 38 ശതമാനം വളര്‍ച്ച നേടാനായെന്ന് കണക്കുകള്‍. ഭാരതത്തില്‍ 645 ദശലക്ഷം ആളുകള്‍ റുപെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍പിസിഐ 2012ലാണ് റുപെ കാര്‍ഡ് പുറത്തിറക്കിയത്.
നാഷണല്‍ പേമന്റ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്കു വേണ്ടി ജെഎം ഫിനാന്‍ഷ്യല്‍ എന്ന സ്ഥാപനം നടക്കിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 247 ദശലക്ഷം ആളുകളാണ് റുപെ സംവിധാനമുള്ള കാര്‍ഡ് ഉപയോഗിക്കുന്നത്. 2016 ലെ കണക്കുപ്രകാരം 38 ശതമാനം വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14ല്‍ ഇത് 17 ദശലക്ഷം മാത്രമായിരുന്നു.
ആരംഭത്തില്‍ 20.4 ശതമാനമാണ് റുപേ കാര്‍ഡിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഈ കാലയളവില്‍ വില്‍പ്പന മേഖലയില്‍ 4.1 ശതമാനം റുപെ എടിഎം ഇടാപാടുകളാണ് നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് നഗരവാസികള്‍ക്കായി ബാങ്കുകള്‍ റുപെ കാര്‍ഡ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രാവര്‍ത്തികമായതോടെയാണ് മാര്‍ക്കറ്റില്‍ റുപെ കാര്‍ഡ് വിതരണം വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതോടെ റുപെ കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 645 ദശലക്ഷം എന്ന സ്ഥിതിയിലേക്ക് ഉയരുകയായിരുന്നു. പദ്ധതി പ്രഖ്യാപനത്തോടെ റമാര്ക്കറ്റ് ഷെയറും ഉയര്‍ന്നിട്ടുണ്ട്. 172 ദശലക്ഷം പുതിയ ഉപഭോക്താക്കളാണ് ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായി റുപെ കാര്‍ഡ് കൈപ്പറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: