കോഴിക്കോട്: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുടെ 45-ാമത് ഓള്‍ ഇന്ത്യ ഇന്റര്‍ സോണല്‍ ഫുട്‌ബോള്‍ ടൂര്‍ണ മെന്റിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയ ത്തില്‍ തുടക്കമായി. നോര്‍ത്ത് സോണ്‍, വെസ്റ്റ് സോണ്‍, ഈസ്റ്റ് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍, ഹെഡ് ക്വാട്ടേഴ്‌സ്, ഹോസ്റ്റ് സൗത്ത് സോണ്‍ എന്നീ ടീമുകളാണ് മാറ്റുരയ്‌ക്കു ന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ജെ.എസ്. സൈജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഫ്‌സിഐയുടെ സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. രാജ്യത്തിന് നിരവധി സ്‌പോ ര്‍ട്‌സ് താരങ്ങളെ എഫ്‌സിഐ സമ്മാനിച്ചിട്ടുണ്ട്. ഒളിംപി ക്‌സ് മെഡല്‍ ജേതാവ് കര്‍ ണം മല്ലേശ്വരി, ഷൈനി വില്‍സണ്‍, സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ എഫ്‌സി ഐ യുടെ താരങ്ങളാണ്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ വിക്ടര്‍ അമല്‍രാജ്, അലോക് മുഖര്‍ജി തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങളും എഫ്‌സിഐയു ടെതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാദിവസവും രാവിലെ രാവിലെയും വൈകുന്നേരവുമായാണ് മത്സരങ്ങള്‍ നടക്കുക. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് പുളുകളായാണ് മത്സരം. 17ന് സെമി ഫൈനല്‍ മത്സരങ്ങളും 18ന് ഫൈനല്‍ മത്സരവും നടക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈനി വില്‍സണ്‍, കമലകണ്ണന്‍, ഡോ. സി.കെ. സുനില്‍ കുമാര്‍, വിക്ടര്‍ അമല്‍രാജ്, എം. ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















