ശങ്കറിന്റെയും കൗസല്യയുടെയും വിവാഹ ഫോട്ടോ
മറയൂര്‍: ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മധ്യവയസ്‌കന്‍ കോടതിയില്‍ കീഴടങ്ങി. പഴനി സ്വദേശിയായ ചിന്നസ്വാമി(48) ആണ് നിലക്കോട്ടഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍കീഴടങ്ങിയത്.കഴിഞ്ഞ ദിവസം ഉദുമല്‍പ്പേട്ടയില്‍ നഗരത്തില്‍ വച്ച് എട്ടുമാസം മുന്‍പ്പ്രണയിച്ച് വിവാഹിതരായ ചിന്നസ്വാമിയുടെ മകള്‍ കൗസല്യയേയും ഭര്‍ത്താവ് ശങ്കറിനേയുംമൂന്നംഗ സംഘംവടിവാള്‍ ഉപയോഗിച്ച് വെട്ടിയിരുന്നു. തലയ്‌ക്ക് ഗുരുതരമായി വെട്ടേറ്റ ശങ്കര്‍ മരിച്ചു.
കൗസല്യ ഉദുമല്‍പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശങ്കറിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്താന്‍ മാതാപിതാക്കള്‍ സമ്മതിക്കാതിരുന്നത് പോലീസിനെ വെട്ടിലാക്കി. തുടര്‍ന്ന് കോയമ്പത്തൂരിലെ ഉന്നത പൊലീസി ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ സാന്ത്വനിപ്പിച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചിന്നസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതികള്‍ പട്ടാപ്പകല്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യം സമീപത്തുണ്ടായിരുന്ന കാമറയില്‍ പതിഞ്ഞത് പ്രതികളെക്കുറിച്ച് കൃത്യ വിവരം ലഭിക്കുന്നതിന് സഹായകമായി.
















