മാനന്തവാടി : മാനന്തവാടി : എടവക പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര പാട്ടുമഹോത്സവം സമാപിച്ചു. മാനന്തവാടി വള്ളീയൂര്ക്കാവ് ആറാട്ട് മഹോത്സവത്തിനു തുടക്കം കുറിക്കുന്ന ദേവിയുടെ തിരുവായുധം ഈക്ഷേത്രത്തില്നിന്നും പുറപ്പെടുന്നുവെന്നതും പാട്ടുമഹോത്സവത്തിന്റെ പ്രത്യേകതയാണ്.
പതിനഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് വേരോടികിടക്കുന്ന ഐതീഹ്യങ്ങളും ചരിത്രസത്യങ്ങളും ഇഴകിചേര്‍ന്ന പൂര്‍ണ്ണതയാണ് പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രം. വിശ്വസിക്കുന്നവര്‍ക്കും ആശ്രയിക്കുന്നവര്‍ക്കും അഭയസ്ഥാനമായി ഈദേവസ്ഥാനം ഇന്നും കുടികൊള്ളുന്നു. അതുകൊണ്ട് തന്നെ പാട്ടുമഹോത്സവത്തിന് ഓരോ വര്‍ഷവും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു. മാര്‍ച്ച് ഏട്ടിന് ഗണപതിഹോമത്തോടെയാണ് ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പാട്ട്മഹോത്സവം തുടങ്ങിയത്. തുടര്‍ന്നുളള ദിവസങ്ങളില്‍ ഭഗവതിസേവ, ഭണ്ഡാര സമര്‍പ്പണം ആറാട്ട് എഴുന്നള്ളത്ത്, സോപാന നൃത്തം തുടങ്ങിയവ നടന്നു. സമാപനദിവസമായ മാര്‍ച്ച് 13ന് ദീപാരാധനക്ക് ശേഷം വള്ളിയൂര്‍കാവിലേക്ക് തിരുവായുധം എഴുന്നള്ളിപ്പോടെ പാട്ടുമഹോത്സവത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: