കല്‍പ്പറ്റ : 2012 മാര്‍ച്ചില്‍ നടത്തിയ എസ്എസ്എല്‍സി, ഐടിപരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കുമായി മാര്‍ച്ച് 28ന് തിയറി പരീക്ഷയും മാര്‍ച്ച് 29ന് പ്രാക്ടിക്കല്‍ പരീക്ഷയും പനമരം ഗവണ്മെന്റ് ഹൈസ്കൂളില്‍ (സെന്റര്‍ നമ്പര്‍: 15061) നടത്തും.
പങ്കെടുക്കേണ്ടവര്‍ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. 2016ലെഎസ്എസ്എല് സി ഐടി പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് മാര്‍ച്ച് 29ന് പനമരം ഗവണ്മെന്റ് ഹൈസ്കൂളില്പരീക്ഷ നടത്തും.
ഈ പരീക്ഷയ്ക്ക് ഹാജരാവുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്കൂളിലെ പ്രധാനാധ്യാപകനില്‍നിന്ന് 2016 വര്‍ഷത്തെ ഐ.ടി പരീക്ഷയ്ക്ക് പങ്കെടുത്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റും ഹാള്‍ടിക്കറ്റും കൊണ്ടുവരേണ്ടതാണ് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: