ബത്തേരി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ഹിന്ദുസമൂഹത്തെയും ജാഗരൂകരാക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്.സത്യവാന്. ബ ത്തേരി ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ നടന്ന ഹിന്ദുഐക്യവേദി വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ദേവീ-ദേവന്മാരെ ആക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്നും ഹിന്ദുഐക്യവേദി പ്രഖ്യാപിച്ചു. ഭാരതത്തിന്റെ മണ്ണില്‍നിന്നുകൊണ്ട് രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി തുറുങ്കില്‍ അടക്കണമെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നവര്‍ ആരുതന്നെ ആയാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയസ്വയം സേവക സം ഘം ജില്ലാസംഘചാലക് എം.എം.ദാമോദരന്‍മാസ്റ്റര്‍ ദീപപ്രോജ്വലനം നടത്തി, ഹിന്ദുഐക്യവേദി സംസ്ഥാന സെ ക്രട്ടറി വി.എസ്.പ്രസാദ് സം ബന്ധിച്ചു. ഹിന്ദുഐക്യവേദി വയനാട് ജില്ലാഭാരവാഹികളായി സി.പി.വിജയന്(പ്രസിഡണ്ട്), ജഗനാഥന് (വര്‍ക്കിംഗ് പ്രസിഡണ്ട്), മോഹനന് നാഗ ാര്ജ്ജുന(വൈസ് പ്രസിഡണ്ട്), സി.കെ.ഉദയന്‍(ജനറല്‍ സെക്രട്ടറി)വി.ബാലന്(സംഘടനാസെക്രട്ടറി), സി.സജിത്, പി.കെ.നാരായണന് (സെക്രട്ടറിമാര്‍), എന്‍.രവീന്ദ്രന്(ഖജാന് ജി) എന്നിവരെ തിരഞ്ഞെടുത്തു. മാനന്തവാടി താലൂക്ക് പ്രസിഡണ്ടായി കെ.രാധാകൃഷ്ണന്, ജനറല്‍സെക്രട്ടറിയായി ഇടിക്കര ചന്ദ്ര നെയും വൈത്തിരി താലൂ ക്ക് പ്രസിഡണ്ടായി മുകുന്ദനെയും ജനറല്‍ സെക്രട്ടറിയായി സദാശിവനെയും ബത്തേരി താലൂക്ക് പ്രസിഡണ്ടായി പി.എന്‍.സുരേന്ദ്രനെയും ജനറല്‍ സെക്രട്ടറി സജികുമാറിനെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: