കൊല്ലം: കമ്യൂണിസ്റ്റുകാരുടെ പിന്തുണയോടെ കേരളത്തില്‍ സജീവമായിരിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങക്കെതിരെ ദേശസ്‌നേഹിളുടെ അതിശക്തമായ പ്രതിരോധനിര രൂപപെടേണ്ടതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍. ഹിന്ദുഐക്യവേദി ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെമുലയെയും കനയ്യകുമാറിനെയും മഹാന്മാരാക്കാന്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് എല്ലാ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഉറവിടകേന്ദ്രം കേരളമാണെന്നതിന് തെളിവാണ്. രാജ്യത്തെ എല്ലാ ഭീകരവാദി ആക്രമണങ്ങളിലും ഒരു മലയാളിയുടെ പങ്കുണ്ടെന്നത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നതിനെപറ്റി കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ചാനല്‍പ്രവര്‍ത്തക ഹിന്ദുസമൂഹത്തെയും അവരുടെ വിശ്വാസങ്ങളെയും വ്രണപ്പെടുത്തി സംസാരിച്ചു. അവര്‍ക്കെതിരെ വന്ന പ്രതികരണങ്ങളെ ഫാസിസമായും അസഹിഷ്ണുതയായും ചിത്രീകരിച്ച് നാടാകെ കവലപ്രസംഗം നടത്തിയ ഇടതുവലതുകോമാളികള്‍ ഇപ്പോള്‍ ഒരു പത്രത്തിനെതിരെ ന്യൂനപക്ഷവിഭാഗം നടത്തുന്ന പ്രതിഷേധത്തിന് നേരെ കണ്ണടയ്‌ക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി പ്രസംഗിച്ചിരുന്ന കമ്യൂണിസ്റ്റുകരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒന്നും ഇക്കാര്യം അറിഞ്ഞ മട്ട് കാണിക്കുന്നില്ല. അവര്‍ ന്യൂനപക്ഷപ്രീണനത്തിന് വേണ്ടിയും വോട്ടുബാങ്കിനുവേണ്ടിയും നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് ഇതിന് കാരണം. ഹിന്ദുവിശ്വാസത്തെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ എതിര്‍പ്പുകള്‍ വരുന്നത് അസഹിഷ്ണുതയും ഫാസിസവും. ആവിഷ്‌കാരസ്വാതന്ത്രം ഇല്ലെന്ന് മുറവിളിയും. എന്നാലത് ഇസ്ലാമികവിശ്വാസത്തിനെതിരെയാകുമ്പോള്‍ എന്തുസംഭവിക്കുമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. രണ്ട് മതവിഭാഗങ്ങളോട് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുലര്‍ത്തുന്ന ഈ ഇരട്ടത്താപ്പ് ഹിന്ദുഐക്യവേദി പൊതുസമൂഹത്തില്‍ തുറന്നുകാട്ടും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പ്രസംഗങ്ങളും പ്രതിഷേധങ്ങളും ഏറ്റവും സഹിഷ്ണുക്കളായ ഹിന്ദുക്കള്‍ക്കെതിരെ നടത്താനെ ഇവര്‍ക്ക് സാധിക്കൂ. മറ്റ് മതങ്ങള്‍ക്കെതിരെ ചെറുവിരലനക്കിയാല്‍ അനുഭവം വേറെയാകുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇത് ഇവിടത്തെ ഹിന്ദുസമൂഹം തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ചുട്ടമറുപടി നല്‍കുന്ന പ്രവര്‍ത്തനത്തിനാകും പ്രാമുഖ്യം നല്‍കുകയെന്നും ഹിന്ദുക്കളെ നിന്ദിച്ചവര്‍ക്ക് വോട്ടു ചെയ്യുന്നതില്‍ നിന്നും എല്ലാ ഹൈന്ദവരും പിന്മാറണമെന്നും ദേശീയതക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ ജനറല്‍സെക്രട്ടറിമാരായ മഞ്ഞപ്പാറ സുരഷ്, ചിറ്റയം ഗോപകുമാര്‍, വൈസ് പ്രസിഡന്റ് വിജയമോഹനന്‍, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രമ്യാകൃഷ്ണന്‍, ഹരിഹരയ്യര്‍, വാളത്തുംഗല്‍ അശോകന്‍, തലവൂര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.രമേശ്ബാബു, രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















