ലക്കിടി: കരിന്തണ്ടന്റെ പിന്മുറക്കാരായ പണിയ സമുദായ അംഗങ്ങള്‍ വയനാട് ചുരത്തിലൂടെ സ്മൃതിയാത്ര നടത്തി. വയനാടന്‍ ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ സ്മരണാര്‍ത്ഥം വനവാസി സന്നദ്ധ സംഘടനയായ പീപ്പിന്റെ നേതൃത്വത്തിലായിരുന്നു ആറാമത് കരിന്തണ്ടന് സ്മൃതി യാത്ര. കരിന്തണ്ടന്റെ പിന്തലമുറക്കാരായ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പണിയ വിഭാഗക്കാര്‍ ഒത്തുച്ചേര്‍ന്നാണ് വയനാട് ചുരത്തി ല്‍ കരിന്തണ്ടന് സ്മൃതിയാത്ര നടത്തിയത്.
അടിവാരത്തു നിന്നും ആരംഭിച്ച സ്മൃതി യാത്ര വനവാസിവികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു. ചില പ്രത്യേക കോഴ്സുകള്‍ക്ക് പഠിക്കുന്ന പണിയ സമുദായത്തിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ചെടയന്‍ അപ്പണവയല്‍ ആദരിച്ചു.
ചടങ്ങില്‍ ആദിവാസിസംഘം വയനാട് ജില്ലാപ്രസിഡന്റ പി. ആര്. വിജയന് അദ്ധ്യക്ഷത വഹിച്ചു. വനവാസിവികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി കുമാരന് ആശംസ അര്‍പ്പിച്ചു. വാസുദേവന്‍ ചീക്കല്ലൂര്‍ സ്വാഗതവും ഒ.ബി. സുനന്ദ നന്ദിയും പറഞ്ഞു. ടി.വി. രാഘവന്, അഡ്വ. സുരേഷ് ബാബു, എന്‍.പി. പത്മനാഭന്, സോമന്, രാജു, മിനു എന്നിവര്‍ യാത്രക്ക് നേതൃത്വം നല്കി. ലക്കിടിയില്‍ ചങ്ങലമരച്ചുവട്ടില്‍ പുഷ്പ്പാര്‍ച്ചനയോടെ സ്മൃതിയാത്രക്ക് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: