കൊച്ചി: ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍ അസിസ്റ്റന്റ്സ് കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം ‘പേസ് 2016’ കൊച്ചിയില്‍ നടന്നു.റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. ഫിസിഷ്യന്‍ അസിസ്റ്റന്റു മാരുടെ സേവനം ഇന്ത്യന്‍ ആരോഗ്യ മേഖല വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇവരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ചികിത്സാ ചെലവ് വര്‍ധിക്കുകയും ഡോക്ടര്‍മാരുടെ അഭാവം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റുമാരുടെ പ്രാധാന്യം ഏറെയാണെന്നും ഡോ. കൃഷ്ണനുണ്ണി ചൂണ്ടിക്കാട്ടി.
ഇവരുടെ സേവനം പ്രൈമറി, സെക്കണ്ടറി മേഖലകളില്‍ കൂടുതല്‍ വിപുലമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേസ് 2016 കോഴ്സ് ഡയറക്ടര്‍ കൂടിയായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സജി കുരുട്ടുകുളം മുഖ്യ പ്രഭാഷണം നടത്തി. ഐ എ പി എ ന്യൂസ് ലെറ്ററിന്റെ പ്രകാശനം അമൃത സെന്റര്‍ ഫോര്‍ അലയിഡ് ഹെല്‍ത്ത് സയന്‍സസ് ചീഫ് പ്രോഗ്രാം ആഡ്മിനിസ്ട്രെറ്റര് പ്രൊഫ. .എം.വി. തമ്പി നിര്‍വഹിച്ചു. ഐ എ പി എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എസ്. സുജിത് രാജ് അധ്യക്ഷത വഹിച്ചു. ഡോ. ജോ ജോസഫ്, ഡോ. മനു ആര് വര്‍മ, ഡോ. അരുണ്‍ കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഐ എ പി എ ട്രഷറര്‍ സെബി ജോസഫ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: