കാസര്‍കോട്: കസബ അഴിമുഖത്തെ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയെന്ന പേരില്‍ സംഘടനയുണ്ടാക്കി ചിലര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും ധീവരസമുദായത്തെയും പറ്റിക്കാന്‍ വേണ്ടിയാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയതെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന് പറഞ്ഞു.
ഹാര്‍ബറിന്റെ പണി ഇത്രയും നടത്തിയതിന് ശേഷമാണോ ധീവരസഭക്കും മത്സ്യതൊഴിലാളി കോണ്‍ഗ്രസിനും മത്സ്യത്തൊഴിലാളികളോട് അനുകമ്പ തോന്നിയത്. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സമയത്ത് പ്രതികരിക്കാത്ത ഇവര്‍ ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മുതലക്കണ്ണീര് വാര്‍ക്കുകയാണ് ചെയ്യുന്നത്. കസബ അഴിമുഖത്ത് നിന്ന് മണല്‍മാഫിയ വ്യാപകമായി മണലെടുക്കുന്ന സമയത്ത് മാഫിയക്ക് ഒത്താശ ചെയ്തവരാണ് ഈ കണ്‍വീനറും, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി സമുദായാംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ കേസിലകപ്പെട്ടു. ധീവരസഭയുടെയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സിന്റെയും ചില നേതാക്കള്‍ ജില്ലയിലെ ചില ക്ഷേത്ര സ്ഥാനികന്മാരെയും ക്ഷേത്ര ഭരണസമിതിയെയും തെറ്റിദ്ധരിപ്പിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കാസര്‍കോട് കസബ മാര്‍ക്കറ്റിന്റെ പ്രശ്നത്തില്‍ ഇടപെടുന്നില്ല. ഇതാണോ സമുദായ സ്നേഹം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നി ല്‍ കണ്ട് മത്സ്യത്തൊഴിലാളികളെയും ധീവരസമുദായത്തെയും ഇവര്‍ വിഢികളാക്കുകയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളും ധീവരസമുദായാംഗങ്ങളും ഇവരുടെ കപട സ്നേഹം തിരിച്ചറിയണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ കമ്മറ്റി യോഗം വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പ്, വിനയന്, രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെ.നാരായണന് സ്വാഗതവും അജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: