എരുമേലി: ജനങ്ങള്‍ക്ക് യാതൊരുവിധ പ്രയോജനവുമില്ലാത്ത സ്ഥലത്ത് അശാസ്ത്രീയമായി ചെക്കാഡാം നിര്‍മ്മിക്കാനുള്ള മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.
എരുമേലി-കൊരട്ടി വലിയതോട്ടില്‍ ചെമ്പകത്തുങ്കല്‍ പാലത്തിന് സമീപത്തായി പാറക്കെട്ട് നിറഞ്ഞ സ്ഥലത്ത് ചെക്ക് ഡാം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിനായി 45 ലക്ഷം രൂപയ്ക്ക് കരാര്‍ നല്കി.
കഴിഞ്ഞ ദിവസം പണികളാരംഭിച്ചപ്പോഴാണ് ചെക്ക്ഡാം നിര്‍മ്മാണം സംബന്ധിച്ച് നാട്ടുകാര്‍ അറിയുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ പാസാക്കിയാണ് ചെക്ക്ഡാം നിര്‍മ്മിക്കുന്നതെന്നും ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നും മൈനര്‍ ഇറിഗേഷന്‍ എ.ഇ. ശോശാമ്മ ജന്മഭൂമിയോട് പറഞ്ഞു.
ആള്‍ത്താമസമില്ലാത്ത മേഖലയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്.സോജി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് ചെക്ക്ഡാം നിര്‍മ്മിക്കുന്നതെന്നുള്ള പി.സിജോര്ജ്ജിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ദുരൂഹതയും വന്‍ അഴിമതിയുമാണെന്നും സോജി പറഞ്ഞു.
ശബരിമല തീര്ത്ഥാടനാവശ്യത്തിനാണെങ്കില് വലിയ അമ്പലം മുതല്‍ വാവര് പള്ളിവരെയുള്ള തോട്ടില്‍ ഡാം നിര്‍മ്മിക്കുന്നതിനു പകരം ആളൊഴിഞ്ഞ കേന്ദ്രത്തില്‍ ഡാം നിര്മ്മിക്കുന്നതിനുപിന്നില് സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വലിയ തോട്ടില്‍ ചെക്ക് ഡാം നിര്‍മ്മിക്കുക വഴി സമീപ പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പ് നിലനിര്‍ത്താനാകുമെന്നാണ് ഇറിഗേഷന്‍ ഓവര്‍സിയര്‍ പറയുന്നത്. എന്നാല്‍ ഈ ചെക്ക്ഡാം നിര്‍മ്മിക്കുന്ന സ്ഥലത്ത് ഒരു കുടുംബം മാത്രമാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതിയുണ്ടെങ്കില്‍ സ്ഥലം മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകമെന്നും ഇറിഗേഷന്‍ വകുപ്പ് പറയുന്നു.
സമരത്തിന് നേതാക്കളായ സി.ആര്. അനില്‍, കെ.കെ. സജീവന്, എസ്. മനോജ്, വി.ആര്. രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
















