പനമരം: ജീവിച്ചിരിക്കുന്നവരെ മരിച്ചതായി രേഖപ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റില്‍നിന്നും പേര് നീക്കം ചെയ്യുന്നതായി പരാതി. പനമരം ഗ്രാമപഞ്ചായത്തിലെ 141 ാം നമ്പര്‍ ബൂത്തിലാണ് 1242, 1249 ക്രമനമ്പറിലുള്ളവരെ മരിച്ചതായി രേഖപ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്തത്. ഇതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന് പ്രദേശവാസികള്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ അധികാരികള്‍ പേര് പുനസ്ഥാപിച്ചു കൊടുക്കാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. വോട്ടേഴ്സ്ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്യണമെങ്കില്‍ കൃത്യമായ പരിശോധന ആവശ്യമാണെന്നിരിക്കെ ഉദ്യോഗസ്ഥന്മാര് വളരെ ലാഘവത്തോടെയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുന്നത്. രാഷ്ട്രീയ ഇടപെടലുക ളും ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്വും കാരണം വോട്ടര്‍പട്ടികകളില്‍ തെറ്റുകള്‍ വ്യാപകമാവുന്നത് പതിവാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്നും കള്ളവോട്ടുകള്‍ തടഞ്ഞ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇലക്ഷന് കമ്മീഷന് ഇടപെടണമെന്നും ഭതീയ ജനതാപാര്‍ട്ടി എച്ചോം ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജോസഫ് വളവനാല്‍ ,ഷൈന്‍, മോഹന്‍, നാരായണന് കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: