മാനന്തവാടി : ആദിവാസി കോളനികളില്‍ സോളാര്‍ ലാംബുകള്‍ നല്കി ജനമൈത്രി പോലീസ് മാതൃകയായി. വരടിമൂല കോളനി, അമ്പുകുത്തി എട്ടില്‍ കോളനി എന്നിവിടങ്ങളിലെ ആറ് വീടുകള്‍ക്കാണ് മാനന്തവാടി ജനമൈത്രി പോലീസ് സോളാര്‍ ലാംബുകള്‍ ഫിറ്റ് ചെയ്തുനല്‍കിയത്. ജനമൈത്രി പോലിസിന്റെ ഇത്തരം മാതൃക ആദിവാസി വീടുകള്‍ക്ക് ഏറെ ഗുണകരമാണ്. 25 വര്‍ഷം ഗ്യാരണ്ടിയുള്ള സോളാര്‍ ലാംബുകളാണ് ഇപ്പോല്‍ ഫിറ്റ് ചെയ്തു നല്‍കിയിട്ടുള്ളത്. വരടിമൂല കോളനിയില്‍ ജില്ലാ പോലീസ് മേധവി എം.കെ. പുഷ്ക്കരന്‍ ലാംബിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.കോളനിയില്‍ എത്തിയ പോലീസ് മേധാവിയോട് കോളനിക്കാര്‍ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അടിയന്തരമായി കക്കൂസ് നിര്‍മ്മിച്ചു നല്കാന് ജില്ലാ പോലീസ് മേധാവി മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് നിര്‍ദേശിച്ചു. മാനന്തവാടി ഡിവൈഎസ്പി അസൈനാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. സജീവ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: