Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കനയ്യകുമാര്‍ വാഴ്‌ത്തപ്പെട്ടവനായപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:26 pm IST
in Vicharam

”രണ്ട് നാല് ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.”

എല്ലാവര്‍ക്കും ഹൃദിസ്ഥമായ ‘ജ്ഞാനപ്പാന’യിലെ പൂന്താനത്തിന്റെ കാലലീലവര്‍ണ്ണിക്കുന്ന വരികള്‍ ദീര്‍ഘകാലവീക്ഷണത്തോടെ മൊഴിഞ്ഞതാണെന്ന് ഇന്ന് നടക്കുന്ന ഓരോ സംഭവവും ബോധ്യപ്പെടുത്തിത്തരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശലയിലെ വിദ്യാര്‍ത്ഥിനേതാവ് കനയ്യകുമാര്‍ ഇന്ന് പ്രധാനമന്ത്രിയെക്കാള്‍ ‘പ്രശസ്തനും’ ലോകം അറിയുന്ന നേതാവും ആയിരിക്കുന്നുവത്രെ. ഒരുവിഭാഗം കൊട്ടിഘോഷിക്കുന്നത് അത്തരത്തിലാണ്.

ഇടതുപക്ഷ കക്ഷികളും കോണ്‍ഗ്രസും എഎപിയും എന്തെല്ലാം പ്രഖ്യാപനങ്ങളാണ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി കേരളത്തിലും പശ്ചിമബംഗാളിലും നിയോഗിക്കുമെന്നും ഒക്കെ. കൂടാതെ 29 കാരനായ കനയ്യയെ ഒരുവര്‍ഷം കഴിയുമ്പോള്‍ ബീഹാറില്‍നിന്ന് രാജ്യസഭയിലേക്ക് നിയോഗിക്കുമെന്നും മറ്റും. (രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള ചുരുങ്ങിയ പ്രായം 30 ആണ്) സിപിഎം നേതാവ് സീതാറാം യെച്ചൂരി, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരായിരുന്നു വാഗ്ദാനം നല്‍കിയവരില്‍ പ്രമുഖര്‍. രാജ്യദ്രോഹകുറ്റത്തിന് പ്രതിയാക്കപ്പെട്ട ആ യുവാവ് തന്റെ ജാമ്യവ്യവസ്ഥകളെക്കുറിച്ച് തികച്ചും ബോധവാനാണെന്ന് കാണാനാകും. അക്കാരണംകൊണ്ടാകണം നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എങ്ങും പ്രചാരണത്തിനായി പോകില്ലെന്ന് അറിയിച്ചിരിക്കുന്നത്.

യെച്ചൂരിയെപ്പോലെ നിയമവ്യവസ്ഥകെള കനയ്യക്ക് വെല്ലുവിളിക്കാനാകില്ലല്ലോ! ഭാവി നോക്കണമല്ലോ.

വരുന്ന മൂന്നുമാസത്തിനുള്ളില്‍ രാജ്യസഭയില്‍നിന്ന് 17 കോണ്‍ഗ്രസ് അംഗങ്ങളാണ് പിരിഞ്ഞുപോകാനുള്ളത്. പ്രമുഖരില്‍ അശ്വനികുമാര്‍ പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് പട്ടികയില്‍പ്പെട്ടേക്കും. മുന്‍കേന്ദ്രമന്ത്രികൂടിയായ ആനന്ദശര്‍മ്മ രാജസ്ഥാനില്‍ സാധ്യത ഇല്ലാത്തതിനാല്‍ സ്വന്തം സംസ്ഥാനമായ ഹിമാചല്‍പ്രദേശില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ പത്രിക നല്‍കി. ആസാമില്‍ രണ്ട് സീറ്റിലേക്കായി 12 പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്നു.

എ.കെ. ആന്റണിയെ സംസ്ഥാന കോണ്‍ഗ്രസ് വീണ്ടും പരിഗണിച്ചുകഴിഞ്ഞു. ഇടതുപക്ഷത്തിന് ലഭ്യമാകുന്ന ഒരു സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു. അങ്ങനെയുള്ള സാഹചര്യത്തിലാണ് യുവനേതാവിന് പരിഗണന നല്‍കുമെന്ന വാഗ്ദാനം. ബീഹാറില്‍ ആര്‍ജെഡി, ജനതാദള്‍ (യു) നേതാക്കള്‍ അധികാരമോഹികളായുള്ളപ്പോള്‍ ഏതെങ്കിലും പരിഗണന ലഭ്യമാകുമോ?

ഭാരതത്തിലെ കേന്ദ്രസര്‍വ്വകലാശാലകളില്‍ നിശ്ചിതവലിപ്പമുള്ള ദേശീയപതാക ഉയര്‍ത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ അതും വിവാദമാക്കാനുള്ള ശ്രമം ഉണ്ടായി. ദേശീയപതാക ത്രിവര്‍ണ്ണനിറത്തിലുള്ളതാണ്.

മധ്യത്തില്‍ അശോകസ്തംഭവും. പരിത്യാഗത്തിന്റെയും സംസ്‌കൃതിയുടെയും നിറമാണ് കുങ്കുമവര്‍ണ്ണം.പരിശുദ്ധിയുടെയും നൈര്‍മല്യത്തിനെയും പ്രതിനിധീകരിക്കുന്ന ശുഭ്രവര്‍ണ്ണം. സസ്യശ്യാമളകോമളമായ ഭാരതഭൂമി അഥവാ ഭാരതമാതാവിനെ പ്രതിനിധീകരിക്കുന്ന നിറം പച്ചയാണ്. അശോകചക്രം ധര്‍മ്മത്തിന്റെ പ്രതീകവും. ഇപ്പോള്‍ സമരങ്ങള്‍ നടത്തുന്ന വേളകളില്‍ ദേശീയപതാക ഏന്തിയാണ് എന്നത് നരേന്ദ്ര മോദിയുടെ വിജയമാണ് കാണിക്കുന്നത്.

ദേശീയഗാനം പാഠ്യപദ്ധതിയുടെ ഭാഗമാക്കി സ്വകാര്യവിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്ന് അടുത്തകാലത്ത് ചെന്നൈ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എല്ലാ വിദ്യാലയങ്ങളിലും ദേശസ്‌നേഹം ഉണര്‍ത്തുന്ന തരത്തില്‍ ‘ജനഗണമന’ പഠിപ്പിക്കണമെന്ന ആവശ്യം തമിഴ്‌നാട്ടില്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. ദേശീയപതാക ഉയര്‍ത്തുന്നതിലും താഴ്‌ത്തുന്നതിലും ദേശീയഗാനം ആലപിക്കുന്നതിനും വ്യവസ്ഥകളും ചട്ടങ്ങളുമുണ്ട്. സൂര്യാസ്തമയത്തിനുശേഷം ദേശീയഗാനം ആലപിക്കാറില്ല. രാഷ്‌ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ടാകാം. ദേശീയഗാനം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിചിതമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അതിന് നിവാരണമുണ്ടായി.

കെപിസിസി അധ്യക്ഷന്‍ നയിച്ച കോണ്‍ഗ്രസ് യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ നടത്തിയ സമ്മേളനത്തില്‍ സൂര്യാസ്തമയത്തിനുശേഷം വി.എം. സുധീരന്‍തന്നെ ദേശീയഗാനം ആലപിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ ചുണ്ടനക്കുന്നതായിപോലും ദൃശ്യമാധ്യമങ്ങളിലൂടെ കാണാന്‍ സാധിച്ചില്ല. തികച്ചും ഖേദകരം. അവരാണ് നരേന്ദ്രമോദിയെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ മുതിരുന്നത്! ദേശസ്‌നേഹം ‘രക്ത’ത്തിലുള്ളതിനാല്‍ പ്രകടഭാവം അവര്‍ക്ക് വേണ്ടായിരിക്കും.

പാക്കിസ്ഥാനില്‍നിന്ന് പത്തോളം ഭീകരര്‍ ഭാരതത്തിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്ന് മാധ്യമങ്ങളില്‍ കണ്ടു. കച്ച് വഴി ഗുജറാത്തിലും അവിടെനിന്ന് ദല്‍ഹിയിലേക്കും കടന്നത്രെ. ഇക്കാരണത്താല്‍ സോമനാഥക്ഷേത്ത്രതിലെ ശിവരാത്രിയോടനുബന്ധിച്ച സാംസ്‌കാരിക പരിപാടികള്‍റദ്ദാക്കിയതായും അറിഞ്ഞു. ഇതേപോലുള്ള വിവരങ്ങള്‍ കൂടാതെയും അതിര്‍ത്തിയിലൂടെ ഭാരതത്തിലെത്തിച്ചേരുന്നു. നുഴഞ്ഞുകയറാന്‍ നിര്‍മ്മിച്ച അടിപ്പാത സൈനികര്‍ കണ്ടെത്തിയ വിവരം മാധ്യമങ്ങള്‍ നല്‍കിയിരുന്നു.

ഇത്തരം അതിഭീകരമായ കടന്നാക്രമണങ്ങള്‍ നടന്നുവരുമ്പോഴാണ് ഭാരതസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും പ്രധാനമന്ത്രിയെ അപഹസിക്കാനുമായി കോണ്‍ഗ്രസും മറ്റ് വിശാല ഇടതുപക്ഷ ഐക്യത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുര്‍ഗ്ഗാദേവിയെ മോശമായി ചിത്രീകരിക്കാം.

”ഏഷ്യാനെറ്റ് ന്യൂസ്ചാനലിലെ വാര്‍ത്താവായനക്കാരി മഹിഷാസുരമര്‍ദ്ദിനി എന്ന ഹിന്ദുദേവതയെ അപമാനിക്കുന്ന രീതിയില്‍ എന്തോ പറഞ്ഞു എന്നതിന്റെ പേരില്‍ അവരെ ഭീഷണിപ്പെടുത്തിയത്രെ.” അതിന്റെ പേരില്‍ അറസ്റ്റ്‌ചെയ്തവരെ പോലീസ്‌സ്‌റ്റേഷനില്‍വച്ചുതന്നെ ജാമ്യം നല്‍കുകയും ചെയ്തത്രെ. അതാണ് വലിയ പരാതിയായി കാണുന്നത്. ഇപ്പോള്‍ ഇന്ത്യ അറിയുന്ന ‘വാര്‍ത്തായനി’ എന്നോ യെച്ചൂരിക്കു സമമെന്നോ ഒക്കെ എം.എ. ബേബി പ്രശംസിച്ചത് ചെറിയ കാര്യമല്ലല്ലോ. ഭാരതീയ വിശ്വാസപ്രമാണങ്ങളെ അപഹസിച്ചാല്‍ ലഭ്യമാകുന്ന ‘റേറ്റിംഗ്’ മറ്റൊന്നില്‍നിന്നും കിട്ടില്ലല്ലോ. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ ‘മാതൃഭൂമി’യുടെ അനുഭവം പാഠമാക്കട്ടെ. അവര്‍ക്ക് മുഖപേജിലൂടെ നിര്‍വ്യാജം ഖേദിക്കേണ്ടിവരുന്നു.

രാഹുല്‍ഗാന്ധിതന്നെ ഇപ്പോഴും കോണ്‍ഗ്രസിന് താരം. പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും ശോഭിക്കാനായില്ല. പ്രസംഗിക്കാന്‍ ഭരണകക്ഷി സമ്മതിക്കുന്നില്ല എന്നാണ് പരാതി. പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നപ്പോള്‍ സഭവിട്ടിറങ്ങിയും തിരിച്ചുവന്നതും ലൈവായി കണ്ടു. വിജയ്‌മല്ല്യയെ നാടുവിടാന്‍ അനുവദിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ഉന്നയിച്ച പരാതി, ഇക്കാര്യം പാര്‍ലമെന്റിനുപുറത്ത് മാധ്യമങ്ങളുടെ മുന്നിലാണ് വെളിപ്പെടുന്നത്. പാര്‍ലമെന്റില്‍ സംസാരിക്കണമെങ്കിലും പ്രത്യേകം തയ്യാറെടുപ്പും അവതരണശൈലിയുമൊക്കെ വേണം.

‘ഇസ്രത് ജഹാന്‍ കേസ്’ അട്ടിമറിച്ച മുന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുടെ നടപടികള്‍ പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. കോണ്‍ഗ്രസ് പ്രതിരോത്തിലുമായി. മുന്‍ ആഭ്യന്തരമന്ത്രി പ്രഗല്‍ഭനായ വക്കീലാണെന്നും മറ്റാരുടെയോ പ്രേരണയും സമ്മര്‍ദ്ദവുമാണ് ഗൂഢാലോചനക്ക് പിന്നിലെന്ന സംശയവും ഉയരുന്നു.

മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭരണഘടനാധികാരങ്ങള്‍ക്ക് പുറത്തുനിന്ന് നിയന്ത്രിച്ചിരുന്ന വ്യക്തിയിലേക്കാണ് പ്രധാനമായും വിരല്‍ചൂണ്ടുന്നത്. മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിഷ്ണുസഹായ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ബിജെപി എംപിക്ക് പങ്കില്ലെന്ന കാര്യം വെളിപ്പെട്ടു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും ബിജെപിയുടെ ഓരോ നീക്കവും നോക്കാന്‍ സൂക്ഷ്മനിരീക്ഷണ ഉപകരണവുമായി നടക്കുകയാണ്.

ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തിന്റെ ധര്‍മ്മം മറന്നുകൊണ്ട് ആരോപണങ്ങളുമായി നടക്കുകയാണ്. കൂട്ടിന് യെച്ചൂരിയും രാജായും ഉണ്ടാകും. ഭരണത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായിരുന്ന മനോഭാവവും മാറ്റിയിട്ടില്ല.

ഐടി യുഗത്തില്‍ മാനവവിഷയങ്ങള്‍ക്കൊന്നും പ്രാധാന്യം നല്‍കുന്നില്ല. ചരിത്രം അത് പ്രാദേശികമായാലും ഭാരതത്തിന്റേതായാലും അറിയാന്‍ ശ്രമിക്കുന്നില്ല. എത്രയോ മഹാന്മാരായ ദേശീയനേതാക്കളെ സ്മരിക്കാതെവിടുന്നു. ചരിത്രത്തില്‍ പണ്ഡിറ്റ് നെഹ്‌റു ഒരു പേജായും ഇന്ദിരാഗാന്ധി ഒരു പേരായും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കനയ്യപോലെയുള്ളവരുടെ സ്ഥാനം ഊഹിക്കാവുന്നതേയുള്ളൂ.

ലഭ്യമായ പുതിയ വിവരം

കനയ്യകുമാര്‍ കാമ്പസിനുള്ളില്‍ വെളിമ്പ്രദേശത്ത് മൂത്രമൊഴിച്ചത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിനിയെ ‘ചിത്തരോഗി’ എന്നുവിളിച്ച് ആക്ഷേപിച്ച പരാതിയില്‍ 3000 ക പിഴ ഈടാക്കിയതായ വാര്‍ത്ത ‘ദ് ഹിന്ദു’ കൊടുത്തിട്ടുണ്ട്. (മാര്‍ച്ച് 11). ഇന്ന് ആ യുവതി ജെഎന്‍യുവില്‍ അധ്യാപികയാണ്. സംഭവം നടന്നത് 2015 ജൂണ്‍ 10 നായിരുന്നു. അന്ന് അയാള്‍ യൂണിയന്‍ പ്രസിഡന്റായിരുന്നില്ല. യൂണിവേഴ്‌സിറ്റി അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.