Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അക്ഷകുമാരവധവും ബ്രഹ്മാസ്ത്ര ബന്ധനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:00 pm IST
in Samskriti

”ദേവ, വാനരാകാരനായ ഒരു വലിയ ജന്തു ഉദ്യാനത്തില്‍വന്ന് സീതയോടു സംസാരിച്ചു. പിന്നെയവന്‍ അശോകവനികയാകെ തകര്‍ത്തു. നമ്മുടെ ക്ഷേത്രത്തിന്റെ പ്രാസാദം അവന്‍ നശിപ്പിച്ചു. കാവല്‍ക്കാരെ അടിച്ചുകൊന്നു. അവന്‍ അവിടെതന്നെയിരിക്കുന്നു പ്രഭോ പോയിട്ടില്ല.” ഇതുകേട്ടയുടനെ രാവണന്‍ വേഗത്തില്‍ എഴുന്നേറ്റ് പ്രഹസ്തന്റെ മകനും ശക്തിശാലിയുമായ ജംബുമാലിയെ ഒരുലക്ഷം ഭടന്മാരോടൊപ്പം അവനെ പിടിച്ചുകൊണ്ടുവരാന്‍ അയച്ചു.

ഗോപുരം തകര്‍ത്ത് കൈയില്‍ ഇരുമ്പു തൂണുമെടുത്ത് കാത്തിരുന്ന ഹനുമാന്‍ തന്റെ നേരെ വരുന്ന ഭടന്മാരെക്കണ്ട് ഒന്നലറി. ആ ശബ്ദം കൊണ്ടുതന്നെ പലരും വീണു. അവര്‍ അടുത്തുചെല്ലാതെ അസ്ത്രപ്രയോഗം തുടങ്ങി. അസ്ത്രങ്ങളൊന്നും അങ്ങോട്ടേശുന്നില്ല. ആന ഈച്ചകളെ ഞെരിക്കുന്നതുപോലെ ഏതാനും നിമിഷംകൊണ്ട് ജംബുമാലിയും ഭടന്മാരും യമുപുരി പൂകി. വിവരമറിഞ്ഞ് രാവണന്‍ കോപാക്രാന്തനായി. ഒരു വലിയസേനയും അഞ്ചുസേനാപതിമാരെയും അയച്ചു. ഹനുമാന്‍ തന്റെ ഇരുമ്പുതൂണുകൊണ്ട് എല്ലാറ്റിനേയും തച്ചുകൊന്നു. അടുത്തത് വീരന്മാരായ ഏഴുമന്ത്രിപുത്രന്മാരാണ്

രാവണനിര്‍ദ്ദേശമനുസരിച്ചെത്തിയത്. അവര്‍ക്കും അധികനേരം ആയുസുണ്ടായില്ല. നിസ്സാരനായ ഒരു വാനരനെ പിടിക്കാന്‍ കഴിയാത്ത സേനയെ എന്തിനുകൊള്ളാം. അപ്പോള്‍ രാവണന്റെ ഇളയ മകനായ അക്ഷകുമാരന്‍ മുന്നോട്ടുവന്ന് വാനരനെ ഞാന്‍ പിടിച്ചുകൊണ്ടുവരാമെന്നു പറഞ്ഞ് സേനയോടൊപ്പം തിരിച്ചു. അവനടുത്തുവന്നപ്പോള്‍ ഹനുമാന്‍ ദേവാലയത്തിന്റെ വളച്ചുവാതലിലേക്കു കയറി. എന്നിട്ട് കൈയിലിരുന്ന ഇരുമ്പുതൂണ് അക്ഷകുമാരനുനേരെയെറിഞ്ഞു. അതുവന്നുകൊണ്ട് അക്ഷകുമാരനും സൈന്യവും കാലന്റെ അടുത്തെത്തി. രാജകുമാരനായ അക്ഷന്‍ മരിച്ചതറിഞ്ഞ് വ്യസനവും കോപവുംകൊണ്ട് അന്ധനായ രാവണന്‍ ഇന്ദ്രജിത്തിനോടു പറഞ്ഞു.

”മകനെ കുമാരനെക്കൊന്ന ശത്രുവിനെ പിടിക്കാന്‍ ഞാന്‍ പോകുന്നു. അവനെ ബന്ധിച്ചോ കൊന്നോ നിന്റെ അടുത്തുകൊണ്ടുവരാം”. ”വേണ്ട പിതാവു പോകണ്ട ഞാന്‍ സേനയുമായിപോയി ബ്രഹ്മാസ്ത്രംകൊണ്ട് അവനെ ബന്ധിച്ചുകൊണ്ടുവരാം.” മഹാപരാക്രമിയായ ഇന്ദ്രജിത്ത് രഥത്തില്‍കയറി വലിയസേനയുമായി ഉപവനത്തിലെത്തി. അതുകണ്ട് ഹനുമാന്‍ സിംഹനാദം മുഴക്കി. രണ്ടുപേര്‍ക്കും പരാക്രമംകൊണ്ട് പരസ്പരബഹുമാനവുമുണ്ടായി. ഇന്ദ്രജിത്ത് അസ്ത്രപ്രയോഗം തുടങ്ങി.

അപ്പോള്‍ ഹനുമാന്‍ ഇരുമ്പുതൂണുകൊണ്ട് രഥത്തിലടിച്ച് സൂതനെ കൊന്നു. കുതിരകളെ കൊന്നു. ഇത്രയൊക്കെ അസ്ത്രം പ്രയോഗിച്ചിട്ടും രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും എന്ന് എഴുത്തച്ഛന്‍. നാലു രോമം മുറിഞ്ഞു. അത്രമാത്രം ഇവനെ ഒരുതരത്തിലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ദ്രജിത്തിനു ബോധ്യമായി. ഉടനെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. മാരുതി ആ അസ്ത്രത്തെ മാനിച്ച് ബന്ധനസ്ഥനായി. ഇന്ദ്രജിത്ത് ഹനുമാനെ രാവണന്റെ മുമ്പിലേക്കു കൊണ്ടുപോയി.

മേഘനാഥന്‍ വലിയ ഘോഷത്തോടെ മാരുതിയെ വഹിച്ചുകൊണ്ടുപോയി.

നിമിഷങ്ങള്‍ക്കകം മാരുതിയുടെ ബന്ധനം അവസാനിച്ചു. എങ്കിലും ബന്ധനസ്ഥനാണെന്നു ഭാവിച്ച് അനങ്ങാതെ കിടന്നു. താമരയിതള്‍പോലെ നേത്രങ്ങളുള്ള ശ്രീരാമന്റെ തിരുനാമം ആരാണോ സദാ ജപിക്കുന്നത്, അവര്‍ പരിശുദ്ധനായ വിഷ്ണുഭക്തിയാല്‍ അജ്ഞാനകര്‍മ്മബന്ധനം തീര്‍ന്ന് മുക്തരാകുന്നു. അവര്‍ കോടി സൂര്യന്മാര്‍ക്കു തുല്യമായ വിഷ്ണുപദം പ്രാപിക്കുന്നു. ഭഗവാന്‍ രാമന്റെ ചരണകമലങ്ങളെ സദാ തന്റെ ഹൃദയകമലത്തില്‍ ധരിക്കുന്ന ഹനുമാന്‍ സമസ്ത ബന്ധനങ്ങളില്‍നിന്നും മുക്തനാണ്. മരണ ജനിമയ വികൃതിബന്ധനമില്ലാത്തവര്‍ക്ക് മറ്റുള്ള ബന്ധനംകൊണ്ട് എന്തുസങ്കടം? നിശാചരര്‍ എടുത്തുകൊണ്ടുപോകുമ്പോള്‍ തന്നെ ബ്രഹ്മപാശബന്ധനം മാറിയെങ്കിലും തന്റെ കാര്യസാധ്യത്തിന് നിശ്ചലനായികിടന്നു കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

പുതിയ വാര്‍ത്തകള്‍

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.