കൊച്ചി: ഉഷ ഫാനുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. ഡിസൈനര്‍ സീലിങ് ഫാനുകളായ ബെല്ലിസ, സ്ട്രൈക്കര്‍ എന്നിവയടങ്ങുന്നതാണ് പുതിയ ശ്രേണി. ബെല്ലിസ വീട്ടിലെ മുറികള്‍ക്ക് അലങ്കാരമാകുന്നതിനു പുറമെ മികച്ച രീതിയില്‍ കാറ്റ് ലഭ്യമാക്കാന്‍ കഴിവുള്ള സീലിങ് ഫാനാണ്. സ്ട്രൈക്കര്‍ ശ്രേണിയില്‍ സ്ട്രൈക്കര്‍ ഗാലക്സി, സ്ട്രൈക്കര്‍ പ്ലാറ്റിനം, സ്ട്രൈക്കര്‍ മില്ലേനിയം എന്നിവയുണ്ട്.
കുട്ടികള്‍ക്കായുള്ള പുതിയ ഛോട്ടാഭീം ഫാനുകള്‍ ജംഗിള്‍ ഫണ്‍, ബീച്ച് ഫണ്‍ എന്നീ മോഡലുകളില്‍ ലഭ്യമാണ്. ഉഷാ കോംപാക്റ്റോ ടവര്‍ ഫാനുകള്‍ ലിവിങ് റൂമുകള്‍ക്കും ഓഫീസ് ക്യൂബിക്കിളുകള്‍ക്കായി രൂപകല്പന ചെയ്യപ്പെട്ടവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: