തൃശൂര്‍: ഇരിങ്ങാലക്കുട ക്രെഡിറ്റ്സ് ആന്റ് ലീസിംഗ് കമ്പനി ലിമിറ്റഡ് തൃശൂരില്‍ 4 ബ്രാഞ്ചുകള്‍ ഒരേ ദിവസം ഉദ്ഘാടനം ചെയ്തു. കൂര്‍ക്കഞ്ചേരി, ശക്തന് ബസ്സ്റ്റാന്റ്, പഴയന്നൂര്‍, പെരുമ്പിലാവ് എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചത്. കൂര്‍ക്കഞ്ചേരി ബ്രാഞ്ചിന്റെ ഉദ്ഘാടനം ഗവ. ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ തൃശൂര്‍ മേയര്‍ അജിതാ ജയരാജന് മുഖ്യാതിഥിയായിരുന്നു. ശക്തന് ബസ്സ്റ്റാന്റ്, പഴയന്നൂര്‍, പെരുമ്പിലാവ് ബ്രാഞ്ചുകളുടെ ഉദ്ഘാടനം സിനിമാതാരം മുകേഷാണ് നിര്‍വഹിച്ചത്. ചടങ്ങുകളില്‍ ഐസിഎല്‍ എംഡി ആന്റ് സിഇഒ കെ.ജി. അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ഐസിഎല്‍ ചെയര്മാന് കെ.കെ. വില്‍സണ്‍, റീജിയണല്‍ മാനേജര്‍ ടി.ജി. ബാബു തുടങ്ങിയവര്‍ക്കൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വ്യക്തിഗത വായ്പ, ഭവനവായ്പ, വാഹനവായ്പ, ഫോറിന് എക്സ്ചേഞ്ച്, മണി ട്രാന്‍സ്ഫര്‍, ഗോള്‍ഡ് പര്‍ച്ചേസ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് തുടങ്ങിയ സേവനങ്ങളാണ് ഐസിഎല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: