കല്‍പ്പറ്റ : കഴിഞ്ഞ പത്ത് ദിവസങ്ങളിലായി സിഐടിയുവിന്റെ ഉപരോധ സമരംമൂലം തൊഴില്‍രഹിതരായ വയനാട്ടിലെ എച്ച്എംഎല്‍ തോട്ടങ്ങളിലെ നൂറ്കണക്കിന് തൊഴിലാളികള്‍ ജില്ലാ കളക്ട്രേറ്റിലേക്ക് പട്ടിണിമാര്‍ച്ച് നടത്തി. മൊത്തം രണ്ടായിരത്തി ഒരുനൂറില്പരം തൊഴിലാളികള്‍ ഉള്ളതില്‍ മുന്നൂറില്‍ താഴെ തൊഴിലാളികള്‍ മാത്രം ഉപരോധ സമരത്തില്‍ പങ്കെടുക്കുകയും ബാക്കി ആയിരത്തി എഴുന്നൂറ് തൊഴിലാളികളും ജോലി ചെയ്യാന്‍ തയ്യാറായതിനാല്‍ അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള സന്നദ്ധത മാനേജ്മെന്റ് കാണിക്കണമെന്നും ജില്ലാഭരണകൂടവും പോലീസും ആവശ്യമായ സംരക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന തോട്ടംതൊഴിലാളി ഫെഡറേഷന് (എസ്ടിയു) പ്രസിഡണ്ട് പി.പി.എ.കരീം ആവശ്യപ്പെട്ടു. ധര്‍ണ്ണയ്ക്കുശേഷം സംയുക്ത ട്രേഡ്യൂണിയന്‍ നേതാക്കള്‍ ജില്ലാകളക്ട്രറുമായി സംസാരിക്കുകയും രണ്ട് ദിവസത്തിനകം കളക്ടര്‍ പ്രശ്നം പരിഹരിക്കാമെന്നും ഉറപ്പ്നല്കിയതിനാല് തൊഴിലാളികള്‍ സമരം മതിയാക്കുകയും ചെയ്തു. പി.കെ.മുരളീധരന്(ബിഎംഎസ്) സ്വാഗതം പറഞ്ഞു. പി.കെ.അനില്‍ കുമാര്‍ (ഐഎന്‍ടിയുസി)അധ്യക്ഷത വഹിച്ചു. പി.പി.ആലി, എന്‍.വേണുഗോപാല്‍ (പി എല്‍സി), എന്‍.ഒ.ദേവസ്യ( എച്ച്.എം.എസ്.),പി.വി. കുഞ്ഞിമുഹമ്മദ് (എസ്.ടി.യു.), സുരേഷ് ബാബു, ടി. ഹംസ എന്നിവര്‍ സംസാരിച്ചു. കെ.ജി. വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: