കൊച്ചി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യക്ക് ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ അടുത്ത നാല് വര്‍ഷത്തെ ഔഗ്യോഗിക പങ്കാളിത്തം. 2016 മുതല്‍ 2019 വരെ ഭാരതത്തില്‍ നടക്കുന്ന എല്ലാ മല്‍സരങ്ങള്‍ക്കും (ടെസ്റ്റ്, ഏകദിനം, ടി-20) ഇത് ബാധകമാണ്.
ഭാരതീയര്‍ ക്രിക്കറ്റിനൊപ്പം കാറുകളെയും ഇഷ്ടപ്പെടുന്നു എന്നത് കൊണ്ടാണ് ക്രിക്കറ്റുപോലുള്ള കായിക ഇനങ്ങളുമായി ഹ്യൂണ്ടായ് സഹകരിക്കുന്നതെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡി വൈ. കെ. കൂ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: