കല്‍പ്പറ്റ : മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം മാര്‍ച്ച് പത്ത് മുതല്‍ 16 വരെ ബ്രന്മശ്രീ അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തിന് വൈകിട്ട് 5.30 മുതല്‍ പ്രസാദശുദ്ധി, വാസുതുഹോമം, വാസ്തു ബലി, രക്ഷോഘ്നഹോമം, അത്രകലശം. 11 ന് രാവിലെ 5.30ന് മഹാഗണപതിഹോമം, ശതശുദ്ധി , ധാര, നവകം, പഞ്ചഗവ്യം അഭിഷേകം, ഒരു മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപ സമര്‍പ്പണം, മുളയിടല്‍, രാത്രി ഏഴിന് കൂറയും പവിത്രവും കൊടുക്കല്‍, കലവറ നിറയ്ക്കല്‍, കൊടിപൂജ, കൊടിയേറ്റം.തുടര്‍ന്ന് ആത്മീയ പ്രഭാഷണം 7.30ന് കലാപരിപാടിക്ള്, 12ന് വെകിട്ട് അഞ്ചിന് കാഴ്ച്ചശീവേലി, സന്ധ്യാവേല തുടര്‍ന്ന് വിളക്കെഴുന്നള്ളിപ്പ് രാത്രി ഏഴിന് കലാപരിപാടികള്‍. 13ന് രാവിലെ 11.30ന് കലാമണ്ഡലം നന്ദകുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് തായമ്പക, ഏഴിന് ശ്രേയ നന്ദകുമാര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, തുടര്‍ന്ന് കലാപരിപാടികള്‍. 14ന് അഞ്ചിന് ഉത്സവബലി, ഒരു മണിക്ക് പ്രസാദ ഊട്ട് തുടര്‍ന്ന് കലാപരിപാടികള്‍. 15ന് 11.30ന് ചാരു അകരു അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, ഒന്നിന് പ്രസാദ ഊട്ട്, തുടര്‍ന്ന് ഇരട്ട തായമ്പക, പള്ളിവേട്ട, രാത്രി ഏഴിന് രുദ്രഗീത് സ്റ്റേജ് ഭജന്‍സ്. 16ന് രാവിലെ അഞ്ച് മുതല്‍് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, ആറാട്ടെഴുന്നള്ളത്ത്,യാത്ര ബലി, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കല്‍, കലശം, 11 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് നിറമാല, സന്ധ്യവേല, ഇരട്ട തായമ്പക, രാത്രി ഏഴിന് സ്വാമി അക്ഷയാമൃത ചൈതന്യയുടെ ആദ്ധ്യത്മിക പ്രഭാഷണം, ഭക്തിഗാനസുധ തുടര്‍ന്ന് കലാപരിപാടികള്‍. പത്രസമ്മേളനത്തില്‍ കമല്‍ കുമാര്‍, പി. മണികണ്ഠന്, കുഞ്ഞികൃഷ്ണന്, പി.ടി. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: