അമ്പലപ്പുഴ: മെറ്റല്‍പൊടി ഇറക്കുന്നതിനിടെ കല്‍ക്കെട്ട് ഇടിഞ്ഞ് ടിപ്പര്‍ലോറി കനാലിലേക്ക് മറിഞ്ഞു. കരുമാട കുട്ടന്‍ സ്മൃതിമണ്ഡപത്തിനു തെക്കുഭാഗത്ത് ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സമീപവാസിക്ക് മെറ്റല്‍പൊടിയുമായ വന്ന ടിപ്പര്‍ലോറി ടിഎസ് കനാലിനു സമീപം നിര്‍ത്തുകയും മെറ്റല്‍പൊടി ഇറക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ കനാലിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ലോറി ഡ്രൈവറെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















