വൈത്തിരി : മഹാശിവരാത്രിയോടനുബന്ധിച്ച് കാശിയില്‍നിന്നും സുഗന്ധഗിരി അയ്യപ്പ ഭജനമഠത്തിലെത്തിച്ച കാശിവിശ്വനാഥ ശിവലിംഗത്തെ തൊഴാനും അഭിഷേകംചെയ്യാനും നിരവധിഭക്തര്‍ എത്തിച്ചേര്‍ന്നു. ഗംഗയില്‍ നിന്നും ലഭിച്ച് 18വര്‍ഷമായി ഭാരതത്തില്‍ ആരാധിച്ചുപോരുന്ന കാശിനാഥശിവലിംഗമാണ് മാര്‍ച്ച് ഏഴിന് സുഗന്ധഗിരിയില്‍ എത്തിയത്. മഹാഗണപതി ഹോമത്തോടെയാണ് പൂജ തുടങ്ങിയത്. മഹാശിവപുരാണ പാരായണം, പഞ്ചാക്ഷരി മന്ത്രജപം, ഭജനകള്‍, നൃത്തനൃത്ത്യങ്ങള്‍, അന്നദാനം എന്നിവ ഉണ്ടായിരുന്നു. എടത്തല വിജയന്തന്ത്രി, മേല്‍ശാന്തി സുരേഷ്സ്വാമി തുടങ്ങിയവര്‍ കര്‍മ്മങ്ങള്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: