നീലേശ്വരം: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തകരേയും വോട്ടര്‍മാരെയും സജ്ജമാക്കുക എന്ന ഉദ്ദേശത്തോടുകൂടി നീലേശ്വരം മുനിസിപ്പല്‍ ബിജെപി തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി. തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.മോഹനന് സ്വാഗതവും, വൈസ് പ്രസിഡന്റുമാരായ അഡ്വ.സി.കെ.ഉണ്ണികൃഷ്ണന്, പി.യു.വിജയകുമാര്‍, യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ടി.ടി.സാഗര്‍ എന്നിവര്‍ സംസാരിച്ചു. എ.ചന്ദ്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: