പെരിയ: ദേശീയത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നിസ്സാരവല്‍ക്കരിക്കാനാണ് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഭാവാത്മക മതേതരത്വത്തിനപ്പുറം മതപ്രീണനത്തിന് പ്രാധാന്യം നല്കുന്ന പ്രസ്ഥാനങ്ങള്‍ അപകടമാണ്. സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ് സ്വീകരിച്ച ഈ പ്രീണന രാഷ്ട്രീയം ഭാരതത്തെ പിന്നോട്ട് വലിച്ചു. ഭീകരവാദികളെ സൃഷ്ടിച്ചു. മതപരിവര്‍ത്തനം ശക്തിപ്പെട്ടു. ഇന്ന് ദേശീയത പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് കരുണാകരന് മാസ്റ്റര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി പെരിയയില്‍ സംഘടിപ്പിച്ച പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി പെരിയ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രഘുറാം, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് ബാബു പുല്ലൂര്‍, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് ബാലന് കുന്നുമ്മങ്ങാനം എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണന് സ്വാഗതവും തമ്പാന് കായക്കുളം നന്ദിയും പറഞ്ഞു.
ഹിന്ദുഐക്യവേദി പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി നാരായണ സ്വാമി (രക്ഷാധികാരി), മുരളീധരന് പെരിയ (പ്രസിഡന്റ്), തമ്പാന് കായക്കുളം (വൈസ് പ്രസിഡന്റ്), ചന്ദ്രന് പൊള്ളക്കട (ജനറല്‍ സെക്രട്ടറി), രാജേഷ് മിന്നംകുളം, രാമകൃഷ്ണന് (സെക്രട്ടറി), നാരായണന് പെരിയ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: