പാലക്കുന്ന്: ഉത്സവങ്ങളുടെ ഉത്സവമെന്നറിയപ്പെടുന്ന പാലക്കുന്ന് ശ്രി ഭഗവതീ ക്ഷേത്ര ഭരണി മഹോത്സവത്തിലെ പ്രധാന ചടങ്ങായ കാഴ്ച്ച വരവും ആയിരത്തിരിയും ഇന്ന് നടക്കും. വ്യാഴാഴ്ച്ച പുലര്‍ച്ചെ കൊടിയിറങ്ങല്, ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നളളിപ്പോടെ മഹോത്സവത്തിന് സമാപനമാകും. ഇന്ന് രാത്രി 11ന് ഉദുമ പടിഞ്ഞാര്കര, 11.45ന് അരവത്ത്-കുതിരക്കോട്-മുതിയക്കാല്‍, 12.30ന് പള്ളിക്കര-തണ്ണീര്‍പുഴ, 1.15ന് അരമങ്ങാനം എന്നിവിടങ്ങളില്‍ നിന്നുള്ള തിരുമുല്‍ കാഴ്ച. പുലര്‍ച്ചെ 2.30ന് ഉത്സവബലി, 4ന് ആയിരത്തിരി മഹോത്സവം. തൃശുര് പൂരം കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രമാദമായ വെടിക്കെട്ടുത്സവം നടക്കുക പാലക്കുന്നിലാണ്. ജില്ലയിലെ ഏറ്റവും പ്രധാനമായ ഉത്സവങ്ങളില്‍ പ്രഥമഗണനീയ സ്ഥാനം ഭരണി മഹോത്സവത്തിനു തന്നെയാണ്. ഉത്സവ നാളുകളില്‍ ഏല്ലാ തീവണ്ടികള്‍ക്കും കോട്ടിക്കുളത്ത് സ്റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പെടെ ജനങ്ങളും സര്‍ക്കാരുമായി സഹകരിച്ചു കൊണ്ടാണ് തിരുമുല്ക്കാഴ്ച്ചയോടൊപ്പമുള്ള ഈ വെടിക്കെട്ടു മാമാങ്കത്തോടെ ഉത്സവം നടത്തുന്നത്. ഇന്ന് ഭരണി മഹോത്സവം പ്രമാണിച്ച് പുലര്‍ച്ചെ വരെ കെഎസ്ആര്‍ടിസിയും, സ്വകാര്യ ബസ്സുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: