കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം മത്സ്യതൊഴിലാളിയായ ബിജെപി പ്രവര്‍ത്തകനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറം സിറാജ് നഗറിലെ വിപിന്‍ ഗോപാലന് (29), ഭാര്യ രേഷ്മ (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദ്ദനമേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചെത്തിയ രണ്ടംഗ സംഘം വിപിനെ അക്രമിക്കുകയും തടയാന്‍ ചെന്ന ഗര്‍ഭിണിയായ രേഷ്മയെ തള്ളിയിട്ട് പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: