തുറവൂര്‍: പോലീസുകാരെന്ന പേരില്‍ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയവര്‍ വിധവയായ വീട്ടമ്മയേയും മകനേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. തുറവൂര്‍ പഞ്ചായത്ത്പതിനഞ്ചാം വാര്‍ഡില്‍ കുന്നേല്‍ വീട്ടില്‍ ഐസാമ്മയാണ് ജില്ല പോലീസ് ചീഫിന് പരാതി നല്‍കിയത് ഏഴിന് ഉച്ചയ്‌ക്ക് ഒന്നോടെ പരാതിക്കുറിച്ച് അന്വേഷിക്കാനാണെന്ന് പറഞ്ഞ് രണ്ടുപേര്‍ ഇവരുടെ വീട്ടിലെത്തി.
എന്നാല്‍ താന്‍ പരാതിയൊന്നും നല്കിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ വന്ന വിവരം പുറത്തറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാരണമന്വേഷിച്ച പ്ലസ് ടു വിദ്യാര്‍ഥിയായ മകനെ കേസില്‍ കുടുക്കി അകത്തിടുമെന്നും ഇവര്‍ ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. കെ.എല്‍.32.ജി8434 എന്ന നമ്പറുള്ള ബൈക്കിലാണ് ഇവര്‍ എത്തിയതെന്നും പരാതിയില്‍ പറയുന്നു.
















