നെടുമുടി: രാജ്യം നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ദേശവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി.
മോദി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിജെപി സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമുടി പഞ്ചാ. കമ്മറ്റി പ്രസി. വി.എന്‍. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍, മണ്ഡലം ജന. സെക്രട്ടറി ഡി. പ്രസന്നകുമാര്‍, മണ്ഡലം സെക്ര. എ.എന്‍. ഹരിദാസ് അഡ്വ. വി. സുദീപ്കുമാര്‍, കെ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു
















