കല്‍പ്പറ്റ: കേബിള്‍ ടിവി ഓപ്പേറ്റേഴ്സ് അസോസിയേഷന് പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. അഷ്റഫ് പൂക്കയിലിനെ പ്രസിഡന്റായും പിഎം ഏലിയാസിനെ സെക്രട്ടറിയായും ബിജു രണ്ടേനാലിനെ ട്രഷറായും കല്‍പ്പറ്റ വെള്ളാരംകുന്ന് ചെമ്പ്ര റിസോര്‍ട്ടില്‍ നടന്ന സിഒഎ ജില്ലാ കണ്വെന്ഷന് തിരഞ്ഞെടുത്തു. വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ പൊഴുതനയാണ് ജില്ലാ ജോയിന്റ് സെക്രട്ടറി. റോയി വി ജേക്കബ്ബ്, എന്‍ എ ബിജു, സി എച്ച് അബ്ദുള്ള, പി കാസിം, ബി ബ്രിജുരാജ്, ഷെബീറലി, തങ്കച്ചന് പുളിഞ്ഞാല്‍, സുധീഷ് വെണ്മണി, അഷ്റഫ് പിലാക്കാവ്, എന്നിവര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളാണ്.
കണ്‍വെന്‍ഷനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്, സെക്രട്ടറി നിഷാന്ത് കോഴിക്കോട്, കെസിസിഎല്‍ ചെയര്മാന് അബൂബക്കര്‍ സിദ്ദിഖ്, കെസിസിഎല്‍ ഡയറക്ടര്‍ സുധീര്‍, വയനാട് ജില്ലയുടെ ചാര്‍ജ്ജുള്ള സംസ്ഥാന കമ്മിറ്റി അംഗം സജീവന് മാഷ് എന്നിവര്‍ക്കും സ്വീകരണം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ടെലിവിഷന്‍ രംഗം പരിപൂര്‍ണ്ണമായും പരിവര്‍ത്തന കാലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ നയം സ്വീകരിക്കുന്നതിന് ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയേയും ടെക്നോളജിയുടെ മാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധിയേയും അതിജീവിക്കേണ്ട ഒരു സാഹചര്യമാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രതിസന്ധികളെ കരുത്താക്കി മാറ്റിയ സിഒഎ എന്ന പ്രസ്ഥാനം കൂടെയുള്ളപ്പോള്‍ ഇക്കാര്യത്തില്‍ ഓപ്പറേറ്റര്‍മാര്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഷാന്ത് കോഴിക്കോട് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സിദ്ദീഖ്, സജീവന് മാഷ്, ജില്ലാ പ്രസിഡന്റ് അഷ്റഫ് പൂക്കയില്‍, ജില്ലാ സെക്രട്ടറി പിഎം ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് പരിപൂര്‍ണ്ണമായും പരിവര്‍ത്തനത്തിന്റെ പാത തുറക്കുന്ന ഡിജിറ്റലൈസേഷന് കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്ക് മുന്‍പ് പൂര്‍ത്തീകരിക്കുകയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും പ്രധാന ദൗത്യങ്ങളിലൊന്ന്. നിലവില്‍ വയനാട്ടില്‍ വയനാട് വിഷന്‍ കേബിള്‍ടിവി നെറ്റ് വര്‍ക്കുകളില്‍ എണ്‍പത് ശതമാനത്തോളം ഡിജിറ്റലൈസേഷന് പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഡിജിറ്റലൈസേഷന് ത്വരിതവേഗത്തില്‍ സമ്പൂര്‍ണ്ണമായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: