തിരുവല്ല: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കേരളാകോണ്ഗ്രസില് തിരുവല്ല നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പറ്റി അവ്യക്തത തുടരുന്നു.പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാവ ജോസഫ് എം പുതിശ്ശേരിയും ജില്ല പ്രസിഡന്റ് വിക്ടര്‍ ടി തോമസും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇത്തവണയും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായിരിക്കുന്നത്.ആദ്യഘട്ടത്തില്‍ പ്രാമുഖ്യം ലഭിച്ച ജോസഫ് എം പുതുശ്ശേരിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളും ബ്ലോക്ക് കമ്മറ്റികളും രംഗത്തെത്തി.ഇതു സംബന്ധിച്ച എതിര്‍പ്പുകള്‍ അടങ്ങിയ കത്ത് കെപിസിസി നിയോഗിച്ച ഉപസമിതിയുടെ ജില്ലയിലെ സിറ്റിങില്‍ നേതാക്കള്‍ക്ക് കൈമാറി.കെപിസിസി ജനറല്‍ സെക്രട്ടറിയും ജില്ലയുടെ ചുമതലയുമുള്ള മുതിര്‍ന്ന നേതാവ് ശരത്ത് ചന്ദ്രപ്രസാദ്,ഡിസിസി പ്രസിഡന്റ് മോഹന്‍രാജ് ,വിഷ്ണുനാഥ് എംഎല്‍എ എന്നിവരടങ്ങുന്ന കെപിസിസി ഉപസമതിയാണ് കഴിഞ്ഞ ദിവസം സിറ്റിങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂഡിഎഫിന് വിരുദ്ധമായ നിലപാടെടുത്ത പുതുശ്ശേരിക്ക് സീറ്റ് നല്കെണ്ടന്ന് കാട്ടിയാണ് മണ്ഡലം കമ്മറ്റികള്‍ പുതുശ്ശേരിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മല്ലപ്പളളിയില് എകെ ആന്റണി പങ്കെടുത്ത പരിപാടിയില്‍ നിന്ന് പുതുശ്ശേരി വിട്ടുനിന്നത് അടക്കമുള്ള കാര്യങ്ങള്‍ കത്തില്‍ അക്കമിട്ട് പറയുന്നു.കേരളാകോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും പുതുശ്ശേരിക്ക് സീറ്റ് നല്കുന്നതില് എതിര്‍പ്പുമായി രംഗത്തുവന്നു. യൂത്ത് ഫ്രണ്ട് അടക്കമുളള പോഷക സംഘടനകള്‍ക്കും പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇതിരഭിപ്രായമാണ് ഉള്ളത്.എന്നാല്‍ വിക്ടറിന് അനുകൂല സമീപനം യൂഡിഎഫില്‍ നിന്നുണ്ടാകാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് പുതുശ്ശേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത. ജില്ലയിലെ യൂഡിഎഫിന്റെ അവസാന വാക്കായ പി.ജെ കുര്യനും പുതുശ്ശേരിക്കെതിരാണ്. ബാര്‍ കോഴ സംബന്ധിച്ച് പുതുശ്ശേരി നടത്തിയ വിവാദ വെളിപ്പെടുത്തല്‍ തിരുവല്ലയിലെ ഒരു പ്രമുഖ ബാര്‍ ഉടമ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിയും ജോസ് കെ മാണിയും പണം കൈപ്പറ്റിയിട്ടുണ്ടെന്ന പുതുശ്ശേരിയുടെ അഭിപ്രായമാണ് ബാര്‍ ഉടമ മൊബൈലില്‍ പകര്‍ത്തിയത്. സംഭാഷണത്തിന്റെ ശബ്ദരേഖ മാസങ്ങള്‍ക്ക് മുമ്പ് ചില ദൃശ്യമാധ്യമങ്ങള്‍ പുറത്ത് വിട്ടത് പാര്‍ട്ടിക്കുളളില്‍ വന്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മാണിക്ക് പുതുശ്ശേരിയോട് ഉണ്ടായ കടുത്ത നീരസം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നും ഇത് പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളി ആയേക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. രണ്ട് ലക്ഷത്തി നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തി രണ്ട് വോട്ടറന്മാരുളള മണ്ഡലത്തില്‍ വിക്ടര്‍ടി തോമസിനെ മൂന്നാം വട്ടവും പരിഗണിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ എത്തുന്ന്.ആദ്യതവണ സാം ഈപ്പനും രണ്ടാം തവണ പുതുശ്ശേരിയും കാലുവാരിയതാണ് വിക്ടറിന് തിരിച്ചടിയായത ്.2006ല്‍ 80921 വോട്ടുകള്‍ക്കും രണ്ടാം വട്ടം 10767 വോട്ടുകള്‍ക്കുമാണ് മാത്യു ടി തോമസിനോട് വിക്ടര്‍ പരാജയപ്പെട്ടത്. ഏതായാലും ഈതെരഞ്ഞെടുപ്പിലും അസ്വാരസ്യങ്ങളും കാലുവാരലും വലതുപക്ഷത്തിന് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: