കാസര്‍കോട്: അഗസ്ത്യ കലാകായിക സംസ്കാരിക വേദി എരോലിന്റെയും പഞ്ച ഗുസ്തി അസോസിയേഷന്റെയും നേതൃത്വത്തില്‍ സംസ്ഥാന പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. മഞ്ചേശ്വരം എഇഒ നന്ദികേശന് ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് എസ്ഐ വാസുദേവ പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. അച്ചുതന് അടുക്കത്തില്‍, മനമോഹനന് ഞെക്ലി സംസാരിച്ചു. ക്ലബ് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് സ്വാഗതവും, ജി.മനോഹരന് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കായിക പ്രതിഭകളെ ആദരിച്ചു. 70 കിലോ വിഭാഗത്തില്‍ വി.എസ്.വിഷ്ണു എറണാകുളം ഒന്നാം സ്ഥാനവും, ഷമല്‍ മലപ്പുറം രണ്ടാം സ്ഥാനവും, രജിത്ത് തിരുവനന്തപുരം മുന്നാം സ്ഥാനവും നേടി.
60 കിലോവിഭാഗത്തില്‍ പി.അജിത്ത് ഇടുക്കി, പി.വി.സജീഷ് എറണാകുളം, നന്ദു തൃശ്ശൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 90 കിലോയില്‍ അനു കെ.മണി ഇടുക്കി, അക്സര്‍ അലി മലപ്പുറം, അഭിലാഷ് കാസര്‍കോട് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 80 കിലോയില്‍ ദിജുല് കോഴിക്കോട്, സാബിര്‍ അലി, അമോഷ് കാസര്‍കോട് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അര്‍ജാസ് കോഴിക്കോടിനെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി തെരഞ്ഞെടുത്തു. പള്ളം നാരായണന്, സന്തോഷ് എരോല്‍, പ്രജീഷ് കാഞ്ഞങ്ങാട്, റാഫേല്‍ എം എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: