തിരുവനന്തപുരം: മാതൃ-പുത്ര വാത്സല്യത്തിന്റെ പുതിയ തലങ്ങള്‍ തേടി അബ്ദു. രഞ്ജിത്ത് പെരേര സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്ദു. ഒരപകടത്തില്‍പെട്ട് ഭാര്യയും മകളും നഷ്ടപ്പെട്ടതോടെ അമ്മ മാത്രം ആശ്രയമായ അബ്ദുവെന്ന സാധാരണക്കാരന്റെ ജിവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പ്രമേയമാകുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഫസല്‍ വിളകുടി. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും പരപ്പും പിന്നീട് അബ്ദുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൈന എന്ന പെണ്‍കുട്ടി വരുത്തുന്ന മാറ്റങ്ങളുമാണ് സിനിമയുടെ കാതല്‍.
അബ്ദു എന്ന കഥാപാത്രത്തെ ഫസല്‍ വിളകുടി അവതരിപ്പിക്കുന്നു. സേതുലക്ഷ്മിയും വേഷമിടുന്നു. ഗാനരചന-വയലാര്‍ ഇന്ദുലേഖ, സംഗീതം, ആലാപനം- ഇടവ ബഷീര്‍, പശ്ചാത്തല സംഗീതം-ദര്ശന് രാമന്, പി.ആര്.ഒ.-അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: