തിരുവനന്തപുരം: സീരിയല്‍ നടന് അനീഷ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന 40 മിനിറ്റ് ദൈര്‍ഘ്യ സിനിമയുടെ പ്രഥമ പ്രദര്‍ശനം അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ രാവിലെ 9 മണിക്ക്. ‘പന്ത്രണ്ട് വയസ്സ്’ പുരുഷാധിപത്യത്തിന്റെ അലംഭാവത്തില്‍ തട്ടിത്തടഞ്ഞു നില്ക്കുന്ന സ്ത്രീ സുരക്ഷയാണ് വിഷയമാക്കുന്നത്. പെണ്മക്കളുള്ള മാതാപിതാക്കളുടെ ആശങ്ക, ലക്ഷ്മി എന്ന അമ്മയിലൂടെയും തുളസിയെന്ന മകളിലൂടെയും അവതരിപ്പിക്കുന്നു.
ക്യാമറ-പ്രശാന്ത് ശിവദാസ്, രചന-അനീഷ് രവി, എഡിറ്റിംഗ്-അരുണ്‍ദാസ്, സംഗീതം-എസ്.എ.രാജീവ്, കവിത-മോചിത, പി.ആര്.ഓ-അജയ് തുണ്ടത്തില്‍. അനുജോസഫ്, അദ്ന ആനന്ദ്, ഡി.ആര്.സാധിക, സൂര്യ എസ്.നായര്‍, ഉഷ, അനീഷ് രവി എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: