തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി 2016 ലെ ദേശീയ പ്രവാസി അമേച്വര്‍ നാടകമത്സരവിജയികളെ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച അവതരണം – ‘ചാവുപടികള്‍’ (ജനസംസ്കൃതി കിംഗ്സ്വേ ക്യാമ്പ് – ന്യൂഡല്‍ഹി. മികച്ച രണ്ടാമത്തെ അവതരണം – ‘മദ്ധ്യധരണ്യാഴി ചുവയ്ക്കുന്നത്’ (ഖാര്‍ഘര്‍ കേരള സമാജം, മുംബൈ., മികച്ച രചന – ‘ദ്വയം’-ശ്രീജിത്ത് പൊയ്ക്കാവില്, പോണ്ടിച്ചേരി, ചെന്നൈ., മികച്ച സംവിധാനം -‘ചാവുപടികള്‍’ – ഷിബിന്‍ സേവിയര്‍ – ന്യൂഡല്‍ഹി, മികച്ച നടന് – വിവേക് ചന്ദ്രശേഖരന് – ബൈത്തുള്‍ ഫിര്‍ദൗസ് കല്‍ക്കത്ത, മികച്ച നടി (രണ്ടു പേര് പങ്കിട്ടു)- 1 കോകില ബി നായര്‍ – ‘മൂന്നുതരം’, കല്‍ക്കത്ത, 2 താര – ‘ദ്വയം’ – പോണ്ടിച്ചേരി, ചെന്നൈ. സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം – അജിത്ത് ജി മണിയന് ‘ചരിത്രമെഴുതിയ ഹൃദയങ്ങള്‍’ – ന്യൂഡല്‍ഹി ചെന്നൈ, കല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ 2016 ഫെബ്രുവരി 7 മുതല്‍ 28 വരെയാണ് പ്രവാസി അമേച്വര്‍ നാടകമത്സരം സംഘടിപ്പിച്ചത്. ഷൈജു അന്തിക്കാട്, സി.കെ.ഹരിദാസന്, അരുണ്‍ലാല്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മാര്‍ച്ച് 28 ന് തിരുവനന്തപുരത്ത് കോ-ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: