പൂരുരുട്ടാതിനാളില്‍ സൂര്യഗ്രഹണം . ഉദയത്തിനുശേഷം അല്‍പ്പനേരം മത്രമേ സൂര്യഗ്രഹണം ഉള്ളൂ എങ്കിലും നാമെല്ലാം ഇത് ആചരിക്കണം. ക്ഷേത്രങ്ങളില്‍ ഈനേരത്ത് നടഅടച്ചിടണം. 6.50ന് ശേഷമേ നടതുറക്കാവൂ. ഗ്രഹണം അഞ്ചുമണിക്കു ശേഷം ആരംഭിക്കും അതിനാല്‍ ഈ സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയോ പാകംചെയ്യുകയോചെയ്യരുത്. ജനിച്ചനാളില്‍ ഗ്രഹണം വരുന്നത് ദോഷമാണെന്നാണ് വിശ്വാസം. അതിനാല്‍ ആസമയത്ത് കുളിച്ചുവന്ന് നാമംചൊല്ലണം. കറുത്തവാവായതിന്നാല്‍ ഈസമയത്ത് ബലിതര്‍പ്പണാദികള്‍ നിര്‍വഹിക്കരുത്.
















