അമ്പലപ്പുഴ: വീട്ടില്‍ കയറി ഗൃഹനാഥയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. പുന്നപ്ര കെഎസ്ഇബി ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റ് നീര്‍ക്കുന്നം സ്വദേശി ജി. രാജേഷിനെതിരെയാണ് പുന്നപ്ര പോലീസ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെഎസ്ഇബി ഓഫീസിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ കയറി രാജേഷ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പുന്നപ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു. ഇതെത്തുടര്‍ന്നാണ് രാജേഷിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ കേസ് ഒതുക്കാന്‍ ചില ഭരണകക്ഷി രാഷ്‌ട്രീയ നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. സീനിയര്‍ അസിസ്റ്റന്റായ ഇയാള്‍ മീറ്റര്‍ റീഡിങ് എന്ന പേരില്‍ പല വീടുകളിലും ചെന്ന് വീട്ടമ്മമാരോട് അപമര്യാദയായി പെരുമാറിയതായി നേരത്തേയും ആരോപണം ഉയര്‍ന്നിരുന്നു.
















