Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 08:07 pm IST
inSamskriti

ശുകസത് പരമാം സിദ്ധിമാപ്തവാന്‍ ദേവ സത്തമ

കിം ചകാര തതോ വ്യാസസ്തന്നോ ബ്രൂഹി സവിസ്തരം

ശിഷ്യാ വ്യാസസ്യ യേപ്യാസന്‍ വേദാഭ്യാസപരായണാ:

ആജ്ഞാമാദായ തേ സര്‍വ്വേ ഗതാ: പൂര്‍വ്വം മഹീതലേ

ശ്രീശുകന്‍ പരമപദം പ്രാപിച്ചശേഷം വ്യാസന്‍ എന്താണ് ചെയ്‌തെന്ന് ഋഷികള്‍ ചോദിച്ചതിനുത്തരമായി സൂതന്‍ പറഞ്ഞു: വേദപഠനത്തിനായി എത്തിച്ചേര്‍ന്ന ശിഷ്യഗണങ്ങള്‍ പഠനം കഴിഞ്ഞു വ്യാസനെവിട്ടു പോയി. അതില്‍ അസിതന്‍, ദേവലന്‍, വൈശമ്പായനന്‍, സുമന്തു, ജൈമിനി എന്നിവരെല്ലാം പെടുന്നു. മകന്‍ മരിച്ചു, ശിഷ്യന്മാര്‍ തന്നെ വിട്ടുപോവുകയും ചെയ്തപ്പോള്‍ ആകുലചിത്തനായ വ്യാസന്‍ ഗൃഹം ഉപേക്ഷിച്ചു പുറപ്പെട്ടു അദ്ദേഹം തന്റെ അമ്മയായ സത്യവതിയെപ്പറ്റി ആലോചിച്ചു. അമ്മയെപ്പറ്റി ധ്യാനിച്ചുകൊണ്ട് താന്‍ പിറന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അന്ന് താന്‍ വിട്ടുപോയപ്പോള്‍ ദുഖിച്ചു തളര്‍ന്നു നിന്നിരുന്ന അമ്മ ഇപ്പോളെവിടെ എന്നദ്ദേഹം അന്വേഷിച്ചു. ‘അവരെ ശന്തനുമഹാരാജാവിന് വിവാഹം ചെയ്തു കൊടുത്തു’ എന്നാണു ദാശരാജാവില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ വിവരം.

ദാശരാജാവ് പറഞ്ഞു: ‘അങ്ങ് ഇവിടെ വന്നു ഞങ്ങളുടെ കുലത്തെ പാവനമാക്കി. ദേവന്മാര്‍ക്ക് പോലും ദുര്‍ലഭമാണ് അവിടുത്തെ ദര്‍ശനം. അങ്ങയുടെ ആഗമനോദ്ദേശ്യം എന്തെന്ന് പറഞ്ഞാലും. എന്റെ കുടുംബവും ഭാര്യാപുത്രാദികളുമെല്ലാം അങ്ങയുടെ ആജ്ഞാനുവര്‍ത്തികളായിരിക്കും.’

വ്യാസന്‍ അവിടെത്തന്നെ ഒരാശ്രമം സ്ഥാപിച്ചു. തപസ്സില്‍ മുഴുകി ജിതേന്ദ്രിയനായ അദ്ദേഹമവിടെ കഴിഞ്ഞു കൂടി. സത്യവതിയില്‍ ശന്തനുമഹാരാജാവിനുണ്ടായ രണ്ടു പുത്രന്മാരെ ചിത്രാംഗദനും വിചിത്രവീര്യനും വ്യാസന്‍ തന്റെ സഹോദരന്മാരായി കണക്കാക്കി ആഹ്ലാദത്തോടെ അവിടെ കഴിഞ്ഞുകൂടി. രണ്ടാളും സര്‍വ്വലക്ഷണസമ്പന്നരും രാജാവിന് ഹിതം ചെയ്യുന്നവരും ആയിരുന്നു. ശന്തനുവിന്റെ ആദ്യപുത്രന്‍ അതീവ ബലശാലിയും പരാക്രമിയും ജ്ഞാനിയുമായിരുന്ന ഗംഗേയനായിരുന്നു. (ഭീഷ്മര്‍) ഇങ്ങനെ സുഗുണസമ്പന്നരായ മൂന്നു പുത്രന്മാരുള്ളതില്‍ രാജാവ് അഭിമാനം പൂണ്ടു. ദേവന്മാര്‍ക്ക് പോലും താന്‍ അജയ്യനാണെന്ന് രാജാവിന് തോന്നി. എന്നാല്‍ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ രാജാവിന്റെ ജീവന്‍ ജീര്‍ണ്ണവസ്ത്രം ഉപേക്ഷിക്കുംപോലെ ദേഹത്തെ വിട്ടു പോയി. മക്കള്‍ പിതാവിനുവേണ്ട ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്തു. ഗംഗേയന്‍ ചിത്രാംഗദനെ രാജാവായി വാഴിക്കുകയും ചെയ്തു.

വീരപരാക്രമിയായ ചിത്രാംഗദന്‍ ശത്രുക്കളില്‍ ഭയമുണ്ടാക്കി. അക്കാലത്തൊരു ദിനംരാജാവ് സന്നാഹങ്ങളുമായി നായാട്ടിനു പുറപ്പെട്ടു. അദ്ദേഹം വനത്തില്‍ മാന്‍ മുതലായ മൃഗങ്ങളെ തേടി നടക്കുമ്പോള്‍ വിമാനത്തില്‍ ആകാശഗമനം ചെയ്യുന്ന ചിത്രാംഗദന്‍ എന്നുപേരായ ഒരു ഗന്ധര്‍വ്വന്‍ ഭൂമിയില്‍ ഇറങ്ങി. തുല്യ ബലവാന്മാരായ അവര്‍ തമ്മില്‍ യുദ്ധവും തുടങ്ങി. മൂന്നു വര്‍ഷം നീണ്ട രണത്തില്‍ വച്ച് രാജാവ് മരിച്ചു. ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി വാഴിച്ചു.

പുത്രദുഖമുണ്ടെങ്കിലും സത്യവതിക്ക് തന്റെ പുത്രന്‍ തന്നെയാണല്ലോ രാജാവ് എന്നതില്‍ സംതൃപ്തി തോന്നി. വ്യാസനും തന്റെ സഹോദരന്റെ രാജപദവിയില്‍ സന്തോഷിച്ചു. താമസിയാതെ ഭീഷ്മര്‍ വിചിത്രവീര്യന്റെ വിവാഹക്കാര്യവും ആലോചിച്ചു. അക്കാലത്ത് കാശിരാജാവ് തന്റെ മൂന്നു പുത്രിമാര്‍ക്കുമായി സ്വയംവരം നിശ്ചയിച്ചിരുന്നു. കാശിരാജാവിന്റെ കൊട്ടാരത്തില്‍ ക്ഷണിതാക്കളായി അനേകം രാജാക്കന്മാര്‍ വന്നു ചേര്‍ന്നു. ആ സമയം പരാക്രമശാലിയായ ഭീഷ്മര്‍ അവിടെയെത്തി എല്ലാവരെയും തോല്‍പ്പിച്ച് കന്യകമാരെ ഹസ്തിനപുരിയിലേയ്‌ക്ക് കൊണ്ടുപോയി. നിത്യബ്രഹ്മചാരിയയതിനാല്‍ ഈ മൂന്നുപേരെയും ഭീഷ്മര്‍ തന്റെ സഹോദരനുവേണ്ടിയാണ് കൊണ്ടുവന്നത്.

സത്യവതിയെ വിവരമറിയിച്ചു. ശുഭമുഹൂര്‍ത്തം കുറിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ആ പെണ്‍കുട്ടികളില്‍ അതിസുന്ദരിയായ മൂത്തവള്‍ അംബ ഭീഷ്മരോട് താന്‍ സാല്വരാജാവിനെ മനസാ വരിച്ചു കഴിഞ്ഞതാണെന്നു ലജ്ജാനമ്രമുഖിയായി അറിയിച്ചു. ‘സാല്വരാജാവിനും എന്നെ ഏറെ പ്രിയമാണ്. അതിനാല്‍ അങ്ങയുടെ കുലത്തിനു ചേര്‍ന്ന രീതിയില്‍ പെരുമാറിയാലും’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.