ആലപ്പുഴ: ഭിന്നശേഷിയുള്ളവര്‍ക്കായി നടത്തിയ സംസ്ഥാന കായികമേളയില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. അനുമോദനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയും കടമയുമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനങ്ങള്‍ വൈസ് പ്രസിഡന്റ് ദലീമ ജോജോ വിതരണം ചെയ്തു. ജില്ലയിലെ പത്തു സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നു മത്സരങ്ങളില്‍ പങ്കെടുത്തു വിജയികളായ 118 പേര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
















