സ്വര്‍ഗ്ഗ സുഖത്തിന് അനുഷ്ഠിക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചിട്ടുള്ള കാമ്യ കര്മ്മാനുഷ്ഠാനങ്ങളില്നിന്ന് നീ പിന്മാറണം. അതിന് എങ്ങനെ യാണ് പ്രവര് ത്തിക്കേണ്ടത്? സ്വര്‍ഗ്ഗാദി ലോകത്തിലെ സുഖങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ കഴിയും. പക്ഷേ ജീവിക്കാന്‍ അത്യാവശ്യമായ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവ വേണ്ടന്നു വയ്ക്കുവാന്‍ കഴിയുമോ? അവ ത്രിഗുണങ്ങള്‍ നിറഞ്ഞതുമാണ്. പിന്നെ എങ്ങനെ നിസ്ത്രൈഗുണ്യന് ആവാന്‍ കഴിയും?
നിര്‍ദ്വന്ദ്വഃ
നീ ആദ്യം നിര്ദ്വന്ദ്വന്ആയിത്തീരുക.തണുപ്പ്, ചൂട്, വിശപ്പ്, ദാഹം,സുഖം, ദുഃഖം ഇവയെ സഹിക്കണം. ഇതെങ്ങനെ സാധിക്കും?
നിത്യസത്ത്വസ്ഥഃ
രജോഗുണം വര്‍ദ്ധിക്കുന്ന പദാര്‍ത്ഥങ്ങളും തമോഗുണം വര്‍ദ്ധിക്കുന്ന പദാര്‍ത്ഥങ്ങളും വെടിയണം. അത്തരം പരിതസ്ഥിതിയേയും ഉപകരണങ്ങളേയും ആളുകളേയും ഉപേക്ഷിക്കണം. ശുദ്ധമായ സ്വത്ത്വഗുണം ഉള്ള ആളുകളായും പരിതസ്ഥിതിയുമായും ഉപകരണങ്ങളുമായും ദൃഢബന്ധം പുലര്‍ത്തണം. അതെങ്ങനെ സാധിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: