റാന്നി: മതിയായ വാഹനങ്ങളില്ലാതെ ഫയര്‍ഫോഴ്‌സ് വലയുന്നു. വേനല്‍ രൂക്ഷമായതോടെ തീപിടിത്തവും അപകടങ്ങളും ഏറുമ്പോള്‍ സമയത്തിന് എത്താന്‍കഴിയാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍.
ഇവിടെ നിലവില്‍ രണ്ട് യൂണിറ്റുകള്‍ ഉള്ളതാണെങ്കിലും ഒരു ഫയര്‍ എഞ്ചിന്‍ തകരാറിലായതു കാരണം ഒരു യൂണിറ്റു മാത്രമാണുള്ളത്. നേരത്തെ രണ്ടു യൂണിറ്റുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം എടത്വായിലേക്ക് മാറ്റിയശേഷം പുതുതായി ഒന്ന് അനുവദിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഒരു വാഹനം തകരാറിലാകുകയായിരുന്നു. ഇപ്പോള്‍ ഒരു യൂണിറ്റിനെ മാത്രം ആശ്രയിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റാന്നി കൂടാതെ കോഴഞ്ചേരി, മണിമല, വടശേരിക്കര, മണിയാര്‍ തുടങ്ങി കിലോമീറ്ററുകള്‍ അകലെ വരെയാണ് ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കുന്നത്.
















