മുതുകുളം: പുതിയവിള വടക്കന്‍ കോയിക്കല്‍ ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി. തന്ത്രി പുല്ലാംവഴി ദേവന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. പതിമൂന്നിനാണ് കുംഭ ഭരണി. ദിവസവും രാവിലെ 7.30 മുതല്‍ ഒന്‍പത് വരെയും വൈകിട്ട് ഏഴ് മുതല്‍ 7.30 വരെയും എതിരേല്‍പ്പ്, തോറ്റംപാട്ട്. ചൊവ്വാഴ്ച വരെ ഉച്ചക്ക് 12 ന് അന്നദാനം നടത്തുന്നു. ചൊവ്വാഴ്ച മുതല്‍ 12 വരെ രാത്രി രണ്ടിന് മുടിയെഴുന്നളളത്തുമുണ്ടാകും. പന്ത്രണ്ടിന് വൈകിട്ട് മൂന്നിന് കെട്ടുകാഴ്ച. കുംഭ ഭരണി ദിവസം വൈകിട്ട് മൂന്നിന് സംയുക്ത കുംഭ ഭരണി കെട്ടുകാഴ്ച നടക്കും. അമ്പലമുക്കില്‍ നിന്ന് കെട്ടുകാഴ്ചകള്‍ ആരംഭിക്കും.
















