സ്വതന്ത്രചിന്ത എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ വീക്ഷണത്തില്‍ വിഘടനവാദവും അരാജകവാദവുമാണ്. ദേശവിരുദ്ധതയുടെ പുതിയഭാഷ്യമാണ് സ്വതന്ത്രചിന്ത. ഭാരതത്തിലെ സര്‍വ്വകലാശാലകള്‍ ഇന്ന് രാജ്യദ്രോഹികളുടെയും വിഘടനവാദികളുടെയും ഭീകര പ്രസ്ഥാനങ്ങളുടെയും താവളമായിക്കൊണ്ടിരിക്കുന്നു. രാഷ്‌ട്രീയതാല്‍പ്പര്യത്തിനുവേണ്ടി പല രാഷ്‌ട്രീയ പാര്‍ട്ടികളും അവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
അസഹിഷ്ണുതയ്‌ക്കും പുതിയ അര്‍ത്ഥമാണ് ഇന്നുള്ളത്. എനിക്കു നിങ്ങളെ എത്രവേണമെങ്കിലും ആക്ഷേപിക്കാം, ഭത്സിക്കാം. നിങ്ങള്‍ എല്ലാം സഹിച്ചുകൊള്ളണം, തിരിച്ചൊന്നും ഉരിയാടാനോ പ്രതികരിക്കാനോ പാടില്ല. അതാണ് സഹിഷ്ണുത. പകരം നിങ്ങള്‍ ആരുടെയെങ്കിലും എഴുത്തിനെതിരെ പ്രതിഷേധിച്ചാല്‍ അത് അവര്‍ക്ക് ഒട്ടും സഹിക്കുകയില്ല. അവര്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കും. രാജ്യത്തിനകത്തും പുറത്തും അലറിവിളിച്ചു നടക്കും. അസഹ്യമായ മനോവിഭ്രാന്തിയില്‍ പൊട്ടിത്തെറിക്കും.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുള്ളത് മൂന്നുകൂട്ടര്‍ക്കാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഭീകരവാദികള്‍ക്കും. അവര്‍ക്കുവേണ്ടി എഴുതുകയും വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്. അവരാണ് ‘പുരോഗമിച്ച സാംസ്‌കാരിക നായകര്‍’. അവര്‍ക്കെതിരെ ആരും ഒന്നും ശബ്ദിക്കരുത്. ശബ്ദിച്ചാല്‍ എഴുത്തുനിര്‍ത്തിക്കളയും. എഴുത്തു നിര്‍ത്തിയാലോ ഭാരതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലം നിര്‍ജ്ജീവമാവുകയും വരണ്ടുപോവുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് കമ്മ്യൂണിസ്റ്റുകാരും ഭീകരവാദികളും അവരെ സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് പണവും അവാര്‍ഡും നല്‍കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിലെ ഏറ്റവും ഉന്നതരായ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടമാണ് സര്‍വ്വകലാശാലകള്‍. പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, രാഷ്‌ട്രതന്ത്രജ്ഞര്‍, ഭരണകര്‍ത്താക്കള്‍ എന്നുവേണ്ട സമൂഹത്തിലെ ഏറ്റവും ശ്രേഷ്ഠമായ വ്യക്തികള്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. ഏറ്റവും നല്ല പരിഷ്‌ക്കാരം, ഏറ്റവും ഉന്നതരായ സംസ്‌കാരം, ഏറ്റവും കരുത്തുറ്റ ദേശസ്‌നേഹികള്‍ ഒക്കെ സൃഷ്ടിക്കപ്പെടേണ്ടത് ഇവിടെനിന്നാണ്.
എന്നാല്‍ ഇന്ന് ഈ ശ്രേഷ്ഠസ്ഥലം രാജ്യദ്രോഹികളുടെ വളര്‍ത്തുകേന്ദ്രമായിരിക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കലാശാല എന്നാണ് അതിന്റെ പേരില്‍ പലരും അഭിമാനംകൊള്ളുന്നത്.
അവിടെ ഇപ്പോള്‍ നടന്നത് 125 കോടി ഇനങ്ങളെ വെല്ലുവിളിക്കുകയും രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും, പാര്‍ലമെന്റിലെ നൂറുകണക്കിനു അംഗങ്ങളെ കൊല്ലാന്‍ അക്രമണം നടത്തുകയും ചെയ്ത ഭീകരവാദി നേതാവ് അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയാണ്. അന്ന് ഭീകരന്മാരുടെ യന്ത്രത്തോക്കില്‍നിന്നും രക്ഷപെട്ടവരാണ് ഇന്ന് ഭീകരവാദികള്‍ക്കു പിന്തുണയുമായി ചെന്നത് എന്നത് ഈ നാടിന്റെ ശാപം.
പാര്‍ലമെന്റ് ആക്രമിച്ചവരെ സുരക്ഷാസേന വെടിവച്ചുകൊല്ലുകയും ചിലര്‍ ആ ഏറ്റുമുട്ടലില്‍ വീരചരമം അടയുകയും ചെയ്യാതിരുന്നെങ്കില്‍ ഇന്ന് സഭയിലും ചന്തയിലും ചാനലിലും ഇരുന്ന് രാജ്യദ്രോഹം പറയാന്‍ പലരും ഉണ്ടാകുമായിരുന്നില്ല. സുരക്ഷാസേന വിഢികളാക്കപ്പെടുകയാണോ? അതേ ഭീകരവാദികള്‍ക്ക് ഓശാന പാടാന്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മത്സരിക്കുന്നു.
ജെഎന്‍യുവില്‍ നടന്നത് അഫ്‌സല്‍ഗുരു അനുസ്മരണം മാത്രമല്ല, ജമ്മുകശ്മീര്‍ വിഘടനവാദി നേതാവ് മക്ബൂല്‍ ഭട്ടിന്റെയും കൂടിയുള്ള അനുസ്മരണമാണ്. മാത്രമല്ല, അവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ”ഇന്ത്യയെ ആയിരം കഷണങ്ങളാക്കണം”, ”ഇന്ത്യ നശിക്കുന്നതുവരെ നമ്മുടെ യുദ്ധം തുടരും” എന്നൊക്കെയാണ്.”നിങ്ങള്‍ ഒരു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയാല്‍ ഓരോ വീട്ടില്‍നിന്നും അഫ്‌സല്‍ ഗുരുക്കന്മാര്‍ ജനിക്കും”.ഇതേ കാര്യങ്ങളൊക്കെത്തന്നെയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലും നടന്നത്. ”നിങ്ങള്‍ ഒരു മേമനെ തൂക്കിലേറ്റിയാല്‍ ഓരോ വീട്ടില്‍നിന്നും ആയിരം മേമന്മാര്‍ ജനിക്കും”.കോഴിക്കോട് സര്‍വ്വകലാശാലാ കാമ്പസിലും ഇതേ കാര്യങ്ങള്‍ കുറച്ചുദിവസം മുമ്പുനടന്നു. അവിടെയും ആയിരം മേമന്മാരെ അവര്‍ സൃഷ്ടിച്ചു. മറ്റൊരു കാര്യവും മലപ്പുറത്തുള്ള ഈ സര്‍വ്വകലാശാലാ ക്യാമ്പസില്‍ ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജന്മുകശ്മീരിലെ ഭീകരവാദ സംഘടനകള്‍ സുരക്ഷാ സേനയെ നേരിടുന്നതിന് ഒരു തന്ത്രം സ്വീകരിച്ചു. എ.കെ.47 നും ആര്‍ഡിഎക്‌സും ഉപയോഗിച്ച് ആക്രമിക്കുന്നതിനുപകരം ജനക്കൂട്ടത്തെ ഉപയോഗിച്ച് കല്ലെറിഞ്ഞ് സേനാംഗങ്ങളെ കൊല്ലുക. അതേ ആക്രമണ രീതിയാണ് കോഴിക്കോട് സര്‍വ്വകലാശാലാ കാമ്പസിലും നടപ്പാക്കിയത്. കാക്കി നിക്കറും വെള്ള ഉടുപ്പും തൊപ്പിയും വച്ച് ഒരു കോലം ഉണ്ടാക്കി, അതിനെ ഒരു മരത്തില്‍ കെട്ടിവച്ച് കല്ലെറിയുക. ഈ കല്ലെറിഞ്ഞുകൊല്ലല്‍ സമരം നടത്തിയവര്‍ കശ്മീരിലെ ഭീകരവാദ സംഘടനയിലെ അംഗങ്ങള്‍ തന്നെയാണ്. ഭീകരവാദതാവളമായി കോഴിക്കോട് സര്‍വ്വകലാശാല മാറിയിട്ട് നാളുകള്‍ ഏറെയായി.
ഭാരതത്തെ ആക്രമിക്കുന്നതിന് ഭീകരവാദികള്‍ പറയാറുള്ള കാരണം മുസ്ലിംപീഡനമെന്നാണ്. അമുസ്ലിം രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ നടത്താന്‍ അവര്‍ ഉപയോഗിക്കുന്ന ഫലപ്രദമായ ആയുധം അതാണ്. മുസ്ലിംരാജ്യങ്ങളിലാണെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഇസ്രായേലിന്റെ ഇടപെടലിനും എതിരെ എന്ന വാദമാണ് ഉന്നയിക്കുക. രണ്ടായാലും അവര്‍ അള്ളാഹുവിന്റെയും ഇസ്ലാം മതത്തിന്റെയുംപേരില്‍ ലോകംമുഴുവന്‍ അട്ടിമറിയും ആക്രമണവും നടത്തിക്കൊണ്ടിരിക്കും; സാധാരണ മുസല്‍മാന് അത്തരക്കാര്‍ എന്നും ശാപമായി തുടരും.
മുസ്ലിം പീഡനമെന്ന തന്ത്രം അവര്‍ക്കുനല്‍കിയത് കമ്മ്യൂണിസക്കാരാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പിനും ഭീകരവാദികള്‍ പറയുന്ന ന്യായങ്ങള്‍ തന്നെയാണുള്ളത്.”സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുള്ള നാലുപതിറ്റാണ്ടുകാലത്തെ ഇന്ത്യന്‍ യൂണിയനിലെ ജനാധിപത്യ പ്രസ്ഥാനത്തിന് പൊതുവിലും അത്യാപല്‍ക്കരമായ ഒരു സംഭവവികാസം നടന്നിട്ടുണ്ട്. ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും അവയുടെ രാഷ്‌ട്രീയ സംഘടനയായ ബിജെപിയുടെയും നീക്കങ്ങളാണ് ഇന്ന് ഇന്ത്യന്‍ യൂണിയനിലെ മുസ്ലീങ്ങള്‍ക്ക് നേരിടാനുള്ള ഏറ്റവും വലിയ ഭീഷണി.” (എക്‌സ്പ്രസ് – 03-04-1991-ഇഎംഎസ്)
മുസ്ലിങ്ങളും മറ്റുന്യൂനപക്ഷങ്ങളും അപകടത്തിലാണെന്നും അവരെ സംരക്ഷിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നുമാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയും എക്കാലത്തെയും അവകാശവാദം; അങ്ങനെ ഞങ്ങളെ രക്ഷിക്കണമെന്ന് മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും.
ഇതേ വാക്യങ്ങള്‍തന്നെയാണ് കാലങ്ങളായി ഭാരതത്തിലും പാക്കിസ്ഥാനിലും ആക്രമണങ്ങളും അട്ടിമറികളും സംഘടിപ്പിക്കുന്ന സിമിയും പ്രചരിപ്പിക്കുന്നത്.”കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സാഹചര്യങ്ങളെ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം നടുക്കത്തോടെ ഒരു യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നീതിയുടെ സംരക്ഷകരാകേണ്ടിയിരുന്ന ന്യായാസനങ്ങളും സത്യത്തിന്റെ ശബ്ദമാകേണ്ടിയിരുന്ന പത്രമാധ്യങ്ങളും ഒരുപോലെ ഭ്രാന്തമായ വികാരാവേശത്തോടെ ഈ അക്രമത്തില്‍ (മുസ്ലിങ്ങളോടുള്ള) പങ്കുചേര്‍ന്നിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ മണ്ണിലേക്ക് കണ്ണയക്കുമ്പോഴെല്ലാം ഞെട്ടിത്തരിച്ചുപോകുന്നവരാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍” (വിവേകം മാസിക – മുഖപ്രസംഗം – 1986 ഏപ്രില്‍)
ഇന്നവര്‍ക്ക് ഒരു കാര്യത്തില്‍ സന്തോഷിക്കാം, ഇന്ത്യന്‍ മീഡിയയില്‍ നല്ലൊരു വിഭാഗവും ദേശവിരുദ്ധരെ പിന്തുണക്കുന്നവരായി മാറിയിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനപരമ്പരക്കുമുമ്പ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന സര്‍ക്കാരിനയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു. ”ഓര്‍ക്കുക, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഒറീസ, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുക ഞങ്ങള്‍ക്ക് ഒട്ടും പ്രയാസമുള്ള കാര്യമല്ല. അതേപോലെ തന്നെ അള്ളാഹുവിന്റെ കൃപയാല്‍ സ്‌ഫോടനത്തിനുള്ള വെടിക്കോപ്പുകള്‍ക്കോ മനുഷ്യശേഷിക്കോ യാതൊരു കുറവുമില്ല. ഏതു സ്ഥലത്തും ഏതുസമയത്തും നിങ്ങളുടെ രക്തം ചിന്തുവാനുള്ള അപാരമായ ശേഷി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമേല്‍ നടത്തുന്ന അന്യായമായ അറസ്റ്റുകള്‍, ബഹിഷ്‌ക്കരണം, കൊല, വ്യാജ ഏറ്റുമുട്ടല്‍, കെട്ടിച്ചമച്ച കേസുകള്‍ എന്നിവക്കു മറുപടികിട്ടില്ല എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ; ആ നാളുകള്‍ കഴിഞ്ഞുപോയിരിക്കുന്നു”
”ഇതാ ഒരിക്കലും കെട്ടടങ്ങാത്ത
യുദ്ധം ആരംഭിച്ചിരിക്കുന്നു”.
ഇ.എം.എസ്. നമ്പൂതിരിപ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യന്‍ മുജാഹിദ്ദീന്‍ – സിമി തുടങ്ങിയ ഭീകരസംഘടനകളും ഒരേ കാര്യമാണ് പറഞ്ഞിരിക്കുന്നത്. ഭാരതത്തില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. സച്ചിദാനന്ദനെപ്പോലുള്ള ഭീകരവാദി സാഹിത്യകാരന്മാരും ചെയ്യുന്നത് ഭീകരവാദികളുടെ വാദത്തെ പിന്തുണക്കുകയും അവര്‍ക്കുവേണ്ടി സാഹിത്യം എന്ന പേരില്‍ വിഷം പ്രസരിപ്പിക്കുകയുമാണ്. കമ്മ്യൂണിസക്കാരും ഭീകരവാദികളും മുമ്പുപറഞ്ഞ അതേ കാര്യം തന്നെയാണ് ഇപ്പോള്‍ ജെഎന്‍യുവിലും പറഞ്ഞതും ചെയ്തതും. ”ഇതാ ഒരിക്കലും കെട്ടടങ്ങാത്ത യുദ്ധം” എന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പറഞ്ഞപ്പോള്‍, ”ഇന്ത്യ നശിക്കുന്നതുവരെ നമ്മള്‍ യുദ്ധം തുടരും”, ”ഇന്ത്യയെ ആയിരം കഷണങ്ങളാക്കുക”തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സര്‍വ്വകലാശാലകളില്‍ കേട്ടതും. ഇവിടെ ഞങ്ങള്‍ എന്നുപറഞ്ഞാല്‍ കമ്മ്യൂണിസക്കാരും ഭീകരവാദികളും.
കുറെക്കാലം മുമ്പ് കേരളത്തില്‍ സിമി മുഴക്കിയ മുദ്രാവാക്യമാണ് ”ദേശീയതയെ തകര്‍ക്കുക, ഖിലാഫത്തു സ്ഥാപിക്കുക” എന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറെക്കാലം മുമ്പു പറഞ്ഞു, ഇന്ത്യന്‍ ദേശീയത എന്നൊന്നില്ല, അതുകൊണ്ട് പതിനാറ് രാജ്യങ്ങളായി വിഭജിക്കണം.”ആയിരം കഷണങ്ങളാക്കും”എന്ന് ഭീകരവാദികള്‍ പറഞ്ഞതുമായി ഇതിനെ കൂട്ടി വായിക്കണം.
(തുടരും)
















