Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:20 pm IST
in Vicharam

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസ്സപ്പെടുന്നത് ഒരു സ്ഥിരം പരിപാടിയാണ്. പാര്‍ലമെന്റ് തടസ്സപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തോടെ സഭയില്‍ എത്തുന്ന പ്രതിപക്ഷത്തിന്റെ സമീപനം തികച്ചും ജനദ്രോഹകരമാകുന്നത് ഇതുമൂലം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജിഎസ്ടി പോലുള്ള ബില്ലുകള്‍ അവതരിപ്പിക്കാനോ പാസ്സാക്കാനോ ആവാത്തതിനാലാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണം ജനോപകാരപ്രദമായാല്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കാമല്ലോ. ഈ ഭരണത്തുടര്‍ച്ചയെ പ്രതിരോധിക്കാനാണ് സോണിയ-രാഹുല്‍ പ്രഭൃതികള്‍ സഭ തടസ്സപ്പെടുത്തുന്നത്.

അല്ലാതെ ജനനന്മ ഉറപ്പുവരുത്താനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. നരേന്ദ്രമോദി ഈ പരാമര്‍ശം നടത്തിയത് നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള മറുപടിയിലാണ്. നരേന്ദ്രമോദിക്ക് പാര്‍ലമെന്റ് മര്യാദകള്‍പോലും പ്രതിപക്ഷത്തിന് വിശദീകരിച്ചുകൊടുക്കേണ്ടിവന്ന അവസ്ഥ തികച്ചും ശോചനീയവും ഭാരത പാര്‍ലമെന്റിനെ ലോകത്തിനുമുന്നില്‍ അപഹാസ്യമാക്കുന്ന പ്രവൃത്തിയുമായി. പാര്‍ലമെന്റ് ശാന്തമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മോദി യുപിഎ സര്‍ക്കാര്‍തന്നെ കൊണ്ടുവന്ന ജിഎസ്ടി ബില്‍പോലും പാസ്സാക്കാന്‍ അനുവദിക്കാത്ത കോണ്‍ഗ്രസ് നടപടിയെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി.

നിരന്തരം നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കേരളത്തിലെ ഭരണപക്ഷത്തിന്റെ വീഴ്ചയും പാര്‍ലമെന്റില്‍ പരാമര്‍ശവിഷയമായി. ഭക്ഷ്യസുരക്ഷാ നിയമത്തെപ്പറ്റി വീമ്പിളക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇതുവരെ ആ നിയമം നടപ്പാക്കിയില്ല എന്ന പ്രസക്തമായ ചോദ്യവും പ്രധാനമന്ത്രി ഉയര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം, മിസോറാം, മണിപ്പൂര്‍ തുടങ്ങി നാല് സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കാത്തത്.

ഏതെങ്കിലുമൊരു സര്‍ക്കാര്‍ ജനോപകാരപ്രദമായ ഒരു നയം പ്രഖ്യാപിക്കുമ്പോള്‍ ജനപ്രതിനിധികള്‍ അതിനെ കൈയടിച്ച് സ്വീകരിക്കുകയാണ് വേണ്ടത്. പക്ഷെ ഭാരത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്ന പ്രതിപക്ഷ ജനപ്രതിനിധികളുടെ ഏകലക്ഷ്യം പാര്‍ലമെന്റ് തടസ്സപ്പെടുത്തി ഒരുബില്ലും പാസ്സാക്കാന്‍ അനുവദിക്കുകയില്ല എന്നാകുമ്പോള്‍ അതിനര്‍ത്ഥം അവര്‍ ജനപ്രതിനിധികളല്ല, സ്വന്തം സ്ഥാനവും ധനസമ്പാദനവും മാത്രമാണ് അവരുടെ ലക്ഷ്യം എന്നുമാണ്. മേയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ആ പദ്ധതിയെ വിമര്‍ശിക്കുന്നത് അത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നതിനാലാണ്.

നരേന്ദ്രമോദിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളില്‍ ‘മേയ്‌ക്ക് ഇന്‍ ഇന്ത്യ’യില്‍ സഹകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അന്ധമായ ബിജെപി വിരോധം സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനോ അവരുടെ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഉറപ്പുവരുത്താനോ സാധിക്കാത്തവിധം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ഇപ്പോള്‍ രാജ്യത്ത് സ്വച്ഛ് ഭാരതിന്റെ ഭാഗമായി ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനെപ്പോലും രാഹുലിന്റെ കോണ്‍ഗ്രസ് കളിയാക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പ്രയോഗികമാകാത്ത വിവിധ പദ്ധതികളെ എടുത്തുകാണിച്ച് നരേന്ദ്രമോദി പാര്‍ലമെന്റില്‍ ആഞ്ഞടിച്ചപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രതിനിധികള്‍ നിശ്ശബ്ദത പാലിച്ചു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി തര്‍ക്കം പതിറ്റാണ്ടുകളായിട്ടും പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ഒടുവില്‍ മോദി സര്‍ക്കാരാണ് അത് പരിഹരിച്ചത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാതെ സര്‍ക്കാരിനോട് സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ പരസ്യമായി കീറിയെറിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നടപടി പരോക്ഷമായി വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. ലോക്‌സഭാ പാസ്സാക്കിയ ബില്ലുകള്‍ പോലും രാജ്യസഭയില്‍ പാസ്സാക്കാന്‍ സാധ്യമാകുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അഭിപ്രായ സ്വാതന്ത്ര്യം അലംഘനീയമാണ്. എന്നാല്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനുപിന്നിലെ പ്രേരകശക്തി കോണ്‍ഗ്രസിന്റെ അപകര്‍ഷതാബോധം തന്നെയാണ്.

ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍ക്കുമാത്രം സംസാരിക്കാന്‍ അവസരം നല്‍കുക, തെരഞ്ഞെടുക്കപ്പെട്ട പുതിയ എംപിമാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുക, ആഗോള കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമ്മേളനം ചേരുക മുതലായ സ്വാഗതാര്‍ഹമായ നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദി മുന്നോട്ടുവച്ചു. നെഹ്‌റു തലമുറ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് തെളിവാണ് സുപ്രധാന ബില്ലുകള്‍ ചര്‍ച്ചചെയ്യാന്‍ അനുവദിക്കാത്തതെന്നും അതുവഴി ഭരണസ്തംഭനം ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. രാഷ്‌ട്രീയം മാറ്റിവച്ച് ചര്‍ച്ചകള്‍ മെച്ചപ്പെടുത്തണം എന്നുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയും ഉചിതമായി. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി വലിച്ചുകീറുന്നതായി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.